1470-490

ഫസൽ ,നാദാപുരത്തിന്റെ പാട്ടുപെട്ടിയും താളവും, ഈണവുമാണ്.

രഘുനാഥ്.സി.പി.

അറബി മലയാളം സാഹിത്യത്തിന്റെ മനോഹര സ്ഷ്ട്ടിയായ മാപ്പിള പാട്ടിന്ന് വർണ്ണമയ മാക്കിയിരിക്കുകയാണ് ഫസൽ നാദാപുരം. ഗാനരചന, സംഗീതം, ആലാപനവും കോർത്തിണക്കി ആസ്വാദകർക്ക് സംഗീത സാഗരം തീർക്കുകയാണ് ഇദ്ദേഹം.
കേരളത്തിന്റെ തനത് മാപ്പിള പാട്ടുകാരൻ ദിവംഗതനായഎരഞ്ഞോളി മൂസ ശ്രുതിമധുരമായി പാടി സംഗീത പ്രേമികളെ ഒന്നടങ്കം വിശ്വാസത്തിന്റെ നെറുകയിൽ എത്തിച്ച “അള്ളാവു വല്ലാതാരുമില്ല ആരാധനയ്ക്ക് ” എന്ന പാട്ടിന്റെ രചനയും സംഗീതവും ഫസൽ നാദാപുരത്തിന്റെതായിരുന്നു. തന്റെ സംഗിത സാന്ദ്രതമായ കാൽ നൂറ്റാണ്ട് കൊണ്ടു ആയിരക്കണത്തിന്ന് മാപ്പിള പാട്ടുകൾ എഴുതി, സംഗീതവും ആലാപനവും നടത്തി ജനഹൃദയങ്ങളിൽ അംഗീകാരം നേടുകയായിരുന്നു. ഈ അവസരത്തിൽ ജീവിതത്തിലെ മറക്കാനാവത്ത അനുഭവം സ്മരിക്കുകയാണ് ഇദ്ദേഹം. 2016 ഓഗസ്റ്റ് മൂന്നിന്ന് ദുബൈ ഏയർ പോർട്ടിൽ ഉണ്ടായ വിമാന അപകടം, ലോകജനതയെ ഞെട്ടിച്ചപ്പോൾ വിമാനത്തിലെ മൂന്നു റോളം യാത്രക്കാർ അപകടത്തിൽ പെടുകയും ഈ അവസരത്തിൽ സ്വന്തം ജീവൻ പണയം വെച്ച് അത്രയും യാത്രക്കാരെ സാഹസികമായി രക്ഷപെടുത്തിയതിന് ശേഷം മരണം വരിച്ച ദുബൈ പൗരനായ ഈസ അൽ ബലൂഷിയുടെ രക്ഷാപ്രവർത്തനവും
ധീര രക്തസാക്ഷിത്വവും ഫസലിന്റെ മനസ്സിൽ തേങ്ങലുകളുടെ ഓളങ്ങളായി
അടയാളപ്പെടുത്തുകയായിരുന്നു. തനിക്ക് അദ്ദേഹത്തി ഓർമയ്ക്കായി ചെയ്യാൻ പറ്റുന്നത് സംഗീത അർച്ചന മാത്രമായിരുന്നു തുടർന്ന്
മലയാളത്തിലും അറബിയിലും, രണ്ട് മാപ്പിള പാട്ടുകൾ എഴുതിചിട്ടപ്പെടുത്തി അൽ ബലൂഷിയുടെ സ്മരണയ്ക്ക് മുന്നിൽ സമർപ്പിക്കുകയായിരുന്നു. ഫസലിന്റെ സ്വപ്നം യാഥാർത്ഥ്യമാവുകയും ധീരനായ രക്തസാക്ഷിയുടെ
കുടുംബവും സഹപ്രവർത്തകരും സംഗീതാർച്ചനഏറ്റുവാങ്ങുകയായിരുന്നു. കേരളത്തിലെ മറ്റേത് കലാകാരന്ന് കിട്ടാനാവുന്നതിലും വലിയ സ്നേഹ വരവേൽപ്പായിരുന്നു ഈ അവസരത്തിൽ ദുബൈയിൽ ഫസലിന്ന് ലഭിച്ചത്. വീര മരണം സംഭവിച്ച അൽ ബലൂഷിയുടെ കുടുംബം അദ്ദേഹത്തിന്റെ ഭവനത്തിലേക്ക് ഫസലിനെ രാജോധിതമായി സ്വീകരിക്കുകയായിരുന്നു. അവിടെ വച്ച് ഇദ്ദേഹം രചിച്ച ഗാനം ആലപിക്കുകയും ബന്ധുക്കളും, സുഹൃത്തുക്കളും കണ്ണിരണിഞ്ഞ കണ്ണുകളുമായി കൈകൾ തട്ടുകയും തുടർന്ന് പാരിതോഷികങ്ങളും, ട്രോഫികളും സമ്മാനിച്ചത്
ഇന്നും തന്റെ സ്മരണയിൽ സൂക്ഷിക്കുകയാണ് ഫസൽ.കേരളത്തിൽ അങ്ങോളമിങ്ങോളം
രണ്ടായിരത്തോളം സ്റ്റേജുകളിലാണ് പാട്ടിന്റെ വർണ്ണ മനോഹര ഇരടികൾ പാടിയത്. എരഞ്ഞോളി മൂസ,വി.എം.കുട്ടി, അസീസ് തായിനേരി, കൃഷ്ണദാസ് വടകര, പീർ മുഹമ്മദ്, ഇ.സി ലിയാഖത്ത്, സുബൈർ പാറാട്ട് , റംല ബീഗം, വിളയിൽ ഫസീല തുടങ്ങിയ പ്രശസ്ത ഗായകരുമായി ചേർന്ന് പ്രവൃത്തിക്കാൻ കഴിഞ്ഞിരുന്നു. മലയാള സിനിമ രംഗത്തെ പ്രമുഖരായ എം.ജി ശ്രീകുമാർ ,നാദിർഷാ, മധു ബാല കൃഷ്ണൻ, വിനീത് ശ്രീനിവാസൻ ,പ്രദീപ് പള്ളുരുത്തി, റിമ്മി ടോമി, മഞ്ജരി തുടങ്ങിയവരുമായും ഏറെ അടുത്ത് പ്രവൃത്തിച്ചു.കലാഭവൻ മണി നായകനായി സംലിംബാബ സംവിധാനം ചെയ്ത
“പ്രമുഖൻ ” എന്ന സിനിമയ്ക്ക് വേണ്ടി ”കമറോ തിങ്കൾ ഒളിവോ” എന്ന ഗാനം എഴുതിയത് ഫസൽ നാദാപുരമായിരുന്നു.
നാദിർഷായും സിന്ധു പ്രേംകുമാറും ആദ്യമായി ചേർന്ന് പാടിയ മുസ്ലിം ഭക്തിഗാനമായ ” കയബ ഷെരീഫിലണയാൻ ” എന്ന ഗാനത്തിന്റെ രചനയും സംഗീതവും ഫസലിന്റെതായിരുന്നു. സഫർ ഓഡിയോസിന്റെ ബാനറിൽ നൂറോളം ഓഡിയോ കേസെറ്റുകളാണ് അക്കാലത്ത് പുറത്തിറക്കിയത്. മാപ്പിള പാട്ടിന്റെ തനത് നിയമങ്ങൾ പാലിച്ച് നിമിഷ നേരം കൊണ്ടാണ് പാട്ടുകൾ മനസ്സിൽ നിന്നും ഉതിർന്ന് വീഴുന്നത്. കണ്ണൂർ ഷറീഫ് ,എം എ ഗഫൂർ, നിസാർ വയനാട്, ഐ.പി സിദ്ധിക്ക് അജയൻ പട്ടുറുമാൽ’ നിലംമ്പൂർ ഷാജി, അശ്റഫ് പയ്യന്നൂർ, താജുദീൻ വടകര, നവാസ് പാലേരി തുടങ്ങിയ പുതിയ തലമുറയിലെ പാട്ടുകാരും എന്നും ഒപ്പമുണ്ടായിരുന്നു. സുബൈർ തിക്കോടി, ഫിറോസ് കുറ്റ്യാടി, മുഹമ്മദ്കുട്ടി വയനാട്, നസീമ നാദാപുരം, ഷബാന നാദാപുരത്തെയും മാപ്പിള പാട്ട് സംഗീത കലയിലേക്ക് കൈപിടിച്ചുയർത്തി. എരഞ്ഞോളി മൂസയുടെ മകൻ നസീർ എഞ്ഞോളി ഫസലിന്റെ ശ്രുതിയിൽ ഇരുപതോളം പാട്ടുകളാണ് പാടിയത്. കൈരളി ചാനലിൽ അവതരിപ്പെട്ട പട്ടുറുമാൽ മാപ്പിള പാട്ട് പരിപാടിയുടെ ടൈറ്റിൽ സോങ്ങ് എഴുതിയത് ഇദ്ദേഹമായിരുന്നു. ഫസൽ നാദാപുരത്തിന്റെ തൂലികയും ചുണ്ടും, കൈകളും ഗാനങ്ങളുമായി എന്നും സൗഹൃദത്തിലായിരിക്കും മനസ്സിൽ തോനുന്നത് പാട്ടായി വിരിയുകയായിരുന്നു. സൂപ്പർ സ്റ്റാർ മമ്മുട്ടി, സലിം കുമാർ, ദുൽഖർ സൽമാൻ, എം എ യൂസഫലിയേപ്പറ്റിയും ഇത്തരത്തിൽ രസകരമായി പാട്ടെ ഴുതി ഈണം പകർന്നു.ജനങ്ങൾ പോലീസിനെ മറ്റേതോ തരത്തിൽ കണ്ടു കൊണ്ടിരിക്കുമ്പോൾ
എന്താണ് പോലിസ് എന്ന് പാട്ട് പാടി അവതരിപ്പിക്കുകയും കോഴിക്കോട് റൂറൽ ജില്ല പോലീസിന്റെ ആദരവ് നേടാൻ കഴിഞ്ഞു. തിരഞ്ഞെടുപ്പ് കാലത്തും അല്ലാതെയുംകേരളത്തിലെ മിക്ക രാഷ്ട്രീയ പാർട്ടികൾക്ക് വേണ്ടിയും നിരവധി ഗാനങ്ങൾ എഴുതി പാടുന്നത് ഇന്നും തുടർന്ന് പോരുകയാണ്. കോവിഡും, പ്രളയവും വേർതിരിവുകൾ വെടിഞ്ഞ് സമൂഹം ഒന്നായിരിക്കണം എന്ന മുന്നറിപ്പ് സന്ദേശം നൽകി എഴുതിയ ഫസലിന്റെ ഗാനങ്ങൾ ജനശ്രദ്ധയാർജ്ജിക്കുകയായിരുന്നു..
പൗരത്വ ഭേദഗതി ബിൽ അവതരണത്തെ തുടർന്ന് നാട് ആളിക്കത്തിയപ്പോൾ കേരള മുഖ്യമന്ത്രിയുടെ നിക്ഷ്പക്ഷ നിലപാടിനെ പ്രകീർത്തിച്ചു കൊണ്ടും ഗാനരചനയും ആലപനവും നടത്തി. പാട്ടുകൾക്ക് ഒപ്പം സഞ്ചരിക്കുമ്പോഴും ജീവകാരുണ്യ പ്രവർത്തനമേഖലയിൽ ഫസൽ നാദാപുരം വാട്ട്സ് അപ്പ് കൂട്ടായ്മ
സജീവമായിരുന്നു. ഈക്കാലത്ത് നാദാപുരം, വടകര, കുറ്റ്യാടി, താമരശ്ശേരി ഭാഗങ്ങളിൽ പാട്ടു വണ്ടിയുമായി സഞ്ചരിച്ച് ഒരു ലക്ഷത്തിൽപരം രൂപ സമാഹരിക്കുകയും പ്രളയ ദുരിതാശ്വാസ ഫണ്ടിലേക്ക് നൽകാനും കഴിഞ്ഞിരുന്നു.
പാവപെട്ടവരുടെ വീടുകളിൽ അവശ്യവസ്തുക്കൾ എത്തിച്ചും ഓൺലൈൻ പഠന സഹായങ്ങൾ നൽകിയും തന്റെ കാരുണ പ്രവർത്തനം തുടർന്നു പോവുകയാണ്. വളരെ ചെറുപ്പത്തിൽ നാദാപുരത്തെ സ്വന്തം വീട്ടുപരിസരത്ത് നിന്നും കോൽകളി പഠനം കഴിഞ്ഞ് രാത്രി സമയം വീട്ടിലേക്ക് മടങ്ങുമ്പോൾ ഉണ്ടായ പേടി മാറ്റാൻ ദൈവത്തെ ധ്യാനിച്ച് പാടിയ പാടുകൾ പതിനഞ്ചാമത്തെ വയസ്സിൽ ആദ്യ പാട്ടായി പുസ്തകത്തിൽ പിറന്നു വീഴുകയായിരുന്നു. ഉമ്മ സൈനബ പാട്ടുകൾ എഴുതുകയും പാടാറുമുള്ളത് എന്നും പ്രചോദനമായിരുന്നു. ഒരിക്കൽ ഞാൻ ഒരുപാട്ട് പാടിയപ്പോൾ ഉപ്പ അഹമ്മദ് മസ്താൻ തന്ന പത്ത് രൂപയാണ് എനിക്ക് എന്നും വിലപെട്ട അവാർഡ് എന്ന് പറയുകയാണ് ഈ നാടറിഞ്ഞ മാപ്പിള പാട്ട് സാഹിത്യകാരൻ. നാദാപുരത്തിന്റെ പാട്ടുപെട്ടിയും നിമിഷ കവിയുമായി എന്നും അറിയപ്പെടുന്ന ഫസൽ ഇപ്പോൾ വേളം ഗ്രാമപഞ്ചായത്തിലാണ് സ്ഥിരതാമസം എല്ലാത്തിനും വേണ്ട വിധം പ്രോൽസാഹനം നൽകി ഭാര്യ സുലൈഖയും, ആയഞ്ചേരി ഷംസുൽ ഉലമ ഇസ്ലാമിക്ക് അക്കാഡമിയിൽ പത്താം ക്ലാസിൽ പഠിക്കുന്ന മകൻ മുഹമ്മദ് ഷാഫിയും ചേർന്ന സംഗീത സാന്ദ്രമായ ജീവിതത്തിന്ന് വർണ്ണങ്ങൾ വിതറുകയാണ് ഫസൽ നാദാപുരം എന്ന അനുഗ്രഹീതമാപ്പിള പാട്ട് കാരൻ .

Comments are closed.