1470-490

കണ്ടെയ്ൻമെന്റ് സോൺ നിർദ്ദേശ ലംഘനം: പതിമൂന്ന് പേർക്കെതിരെ കേസെടുത്തു

കണ്ടെയ്ൻമെന്റ് സോണിൽ നിർദ്ദേശങ്ങൾ ലംഘിച്ച സംഭവങ്ങളിൽ പതിമൂന്ന് പേർക്കെതിരെ കുന്നംകുളം പോലീസ് കേസെടുത്തു. കുന്നംകുളം നഗരവും പ്രാന്ത പ്രദേശങ്ങളായ ആറ് വാർഡുകളും, കടവല്ലൂർ, കാട്ടകാമ്പാൽ പഞ്ചായത്ത് പരിധിയിലെ പ്രദേശങ്ങളും കണ്ടെയ്ൻമെന്റ് സോണുകളായി പ്രഖ്യാപ്പിച്ച സാഹചര്യത്തിൽ പോലീസും ആരോഗ്യ വകുപ്പും നൽകിയ നിർദ്ദേശങ്ങൾ ലംഘിച്ച സംഭവത്തിലാണ് പതിമൂന്ന് പേർക്കെതിരെ കുന്നംകുളം പോലീസ് കേസെടുത്തിട്ടുള്ളത്. കണ്ടെയ്ന്റ്മെന്റ് നോണിൽ അനാവശ്യമായി വാഹനങ്ങളുമായി കറങ്ങിയ സംഭവങ്ങളിലും മാസ്ക് ധരിക്കാതെ പുറത്തിറങ്ങിയ സംഭവങ്ങളിലുമാണ് പോലീസ് കേസെടുത്തത്. മേഖല കണ്ടെയ്ൻമെന്റ് സോണിൽ നിന്നും മാറുന്നതു വരെയുള്ള ദിവസങ്ങളിൽ പരിശോധന കർശനമാക്കുമെന്ന് സ്റ്റേഷൻ ഹൗസ് ഓഫീസർ കെ.ജി.സുരേഷ് വ്യക്തമാക്കി.

Comments are closed.

x

COVID-19

India
Confirmed: 29,510,410Deaths: 374,305