1470-490

സി. കെ. ജി. അനുസ്മരണം നടത്തി

തലശ്ശേരി :
നിലപാടിൽ എന്നും ഉറച്ചു നിന്ന് കോൺഗ്രസ് പ്രസ്ഥാനത്തിന് കരുത്തേകിയ നേതാവായിരുന്നു സി. കെ. ജിയെന്ന് കെ. മുരളീധരൻ എം. പി. സി. കെ. ജിയെ പോലുള്ള മഹാന് വേണ്ടത്ര അംഗീകാരം ലഭിച്ചിട്ടില്ല. ഇത് ദൗർഭാഗ്യകരമാണ്. സി. കെ. ജി മരിച്ചിട്ട് 56 വർഷം പിന്നിടുമ്പോൾ അദ്ദേഹത്തെ നാടെന്നും ഓർക്കുന്നത് മഹത്തായ കാര്യമാണ് . സി. കെ. ജി യുടെ കാലത്തുള്ള കോൺഗ്രസിന്റെ പ്രതാപം തിരിച്ചു പിടിക്കാൻ ഓരോ കോൺഗ്രസ് പ്രവർത്തകരും അഹോരാത്രം പ്രവർത്തിക്കണം.
തലശ്ശേരി കോടിയേരി ബ്ലോക്ക് കോൺഗ്രസ് കമ്മറ്റികൾ സംയുക്ത്മായി ബ്രണ്ണൻ ഹയർ സെക്ക്കണ്ടറി ഹാളിൽ സംഘടിപ്പിച്ച സി. കെ. ജി. അനുസ്മരണം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു കെ. മുരളീധരൻ എം. പി. എം. പി അരവിന്ദാക്ഷൻ അധ്യക്ഷത വഹിച്ചു. സജീവ് മാറോളി, വി. എ നാരായണൻ, വി. രാധാകൃഷ്ണൻ മാസ്റ്റർ, വി. എൻ. ജയരാജ്, അഡ്വ. സി. ടി സജിത്ത്, എം. പി അസൈനാർ, മണ്ണയാട് ബാലകൃഷ്ണൻ, വി. സി പ്രസാദ് ,അഡ്വ. കെ. പി. ഷുഹൈബ് എന്നിവർ സംബന്ധിച്ചു

Comments are closed.

x

COVID-19

India
Confirmed: 29,823,546Deaths: 385,137