1470-490

ഓട്ടോ റിക്ഷാ തൊഴിലാളികളോടുള്ള ദ്രോഹ നടപടി അവസാനിപ്പിക്കണം

ലീഗൽ മെട്രൊളജി ജീവനക്കാർ ഓട്ടോ റിക്ഷാ തൊഴിലാളി കളോടുള്ള
ദ്രോഹ നടപടി അവസാനിപ്പിക്കണം – മോട്ടോർ വർക്കേഴ്സ് ഫെഡറേഷൻ (സി ഐ ടി യു )

വേലായുധൻ പി മൂന്നിയൂർ

തേഞ്ഞിപ്പലം: തിരൂരങ്ങാടി ലീഗൽ’ മെട്രോളജി ജീവനക്കാർ ഓട്ടോറിക്ഷ തൊഴിലാളികളോടുള്ള ദ്രോഹ നടപടി അവസാനിപ്പിക്കണം – ഓട്ടോ – ടാക്സി & ലൈറ്റ് മോട്ടോർ വർക്കേഴ്സ് ഫെഡറേഷൻ ( സിഐ ടി യു ) തിരുരങ്ങാടി ഏരിയാ കമ്മറ്റി.
മാസത്തിൽ ഒരു തവണയാണ് ഓട്ടോറിക്ഷ കാർക്ക് മീറ്റർ സീലിംഗ്അനുവദിച്ചത്. എന്നാൽ മറ്റുവിഭാഗക്കാർക്കും ഒരേ സമയം സീലിംഗ് അനുവദിക്കുന്നതുമൂലം
ഓട്ടോറിക്ഷ തൊഴിലാളികൾ മണിക്കൂറുകളോളം കാത്ത് കെട്ടി നിൽക്കേണ്ട അവസ്ഥയാണ്. ഓട്ടോ റിക്ഷക്കാർ പരാതിപെട്ടാൽ അധികൃതർ തൊഴിലാളികളോട് മോഷമായാണ് പ്രതികരിക്കുന്നതെന്ന് ആരോപണം .അതെ സമയം കോവിഡ്മഹാമാരിയുടെ ഭാഗമായുള്ള സുരക്ഷാ മാനദണ്ഡങ്ങൾ ഒന്നും തന്നെ അധികൃതർ പാലിക്കുന്നില്ലെന്നും ആക്ഷേപമുണ്ട് . യോഗത്തിൽ പി.വിനീഷ് അദ്ധധ്യക്ഷത വഹിച്ചു,
കെ.ഗോവിന്ദൻ കുട്ടി, ടി.ജയഭരതൻ, എം.വി.ഹരീഷ്, പി ബിജിഷ്, പ്രസംഗിച്ചു,

Comments are closed.