1470-490

അനുമോദിച്ചു .

പരപ്പനങ്ങാടി:മലപ്പുറം ജില്ലാ ആരോഗ്യ വകുപ്പ് ‘കോവിഡ് ‘ എന്ന വിഷയത്തിൽ സംഘടിപ്പിച്ച ഓൺലൈൻ ചിത്രരചന മത്സരത്തിൽ ഒന്നാം സമ്മാനം നേടിയ പരപ്പനങ്ങാടി സ്വദേശിനി ദൃശ്യ മുരളിയെ തിരുരങ്ങാടി എം.എൽ.എ. ശ്രീ പി.കെ.അബ്ദുറബ്ബ് ഉപഹാരം നൽകി അനുമോദിച്ചു… ചടങ്ങിൽ വാർഡ് കൗൺസിലർ റസിയ സലാം അദ്ധ്യക്ഷം വഹിച്ചു. പരപ്പനങ്ങാടി കോ-ഓപറേറ്റീവ് ബാങ്കിൻ്റെ ഉപഹാരവും ക്യാഷ് അവാർഡും ബാങ്ക് പ്രസിഡണ്ട് എ.കുട്ടി കമ്മു ദൃശ്യ മുരളിക്ക് നൽകി. ഹൈദർ ഹാജി, പി.ഒ.സലാം, ശബ്നം മുരളി, സക്കീർ ,സി.പി അബ്ദുറഹിമാൻ, എം.കെ. വിജയൻ, മുഹമ്മദ്ആസീഫ്, അസീബ്, ഫിറോസ് ഖാൻ എന്നിവർ പ്രസംഗിച്ചു. ഹെൽത്ത് ഇൻസ്പെക്ടർ അശ്വതി സ്വാഗതവും, ഗണേശൻ നന്ദിയും പറഞ്ഞു.

Comments are closed.

x

COVID-19

India
Confirmed: 29,633,105Deaths: 379,573