1470-490

ജനവാസ കേന്ദ്രത്തിന് സമീപം മാലിന്യ നിക്ഷേപം

ഉള്ള്യേരി നൂഞ്ഞിലക്കുന്ന് ഹരിജൻ കോളനിക്ക് സമീപം മാലിന്യം തള്ളിയ നിലയിൽ

കെ.പത്മകുമാർ കൊയിലാണ്ടി

ജനവാസ കേന്ദ്രത്തിന് സമീപം മാലിന്യ നിക്ഷേപം; വീട്ടുകാർ ദുരിതത്തിൽ

കൊയിലാണ്ടി: ജനവാസ കേന്ദ്രത്തിൽ മാലിന്യം തള്ളിയതായി വീട്ടുകാരുടെ പരാതി.ഉള്ള്യേരി ഗ്രാമപഞ്ചായത്തിലെ 16-ാം വാർഡിൽ നൂഞ്ഞിലക്കുന്ന് ഹരിജൻ കോളനിയിലേക്കുള്ള ശുദ്ധജല സംഭരണിക്ക് സമീപത്താണ് പ്ലാസ്റ്റിക് കുപ്പികളും കവറുകളും ഭക്ഷണാവശിഷ്ടങ്ങളും മറ്റും നിക്ഷേപിക്കുന്നത്.വീട്ടുകാരുടെ കണ്ണ് വെട്ടിച്ച് പല കേന്ദ്രങ്ങളിൽ നിന്നുള്ള മാലിന്യം ജനവാസ കേന്ദ്രത്തിന് സമീപം തള്ളുന്നത് ചില തല്പരകക്ഷികളുടെ അറിവോടെയാണെന്നാണ് നാട്ടുകാരുടെ ആരോപണം. പത്തോളം കുടുംബങ്ങൾ ഇവിടെ താമസിക്കുന്നുണ്ട്. മഴക്കാലമായതിനാൽ മാലിന്യം ഒഴുകി ഗുരുതരമായ പകർച്ചവ്യാധികൾക്ക് കാരണമാകുമെന്ന ആശങ്കയിലാണ് വീട്ടുകാർ. അധികൃതർ നടപടി സ്വീകരിക്കണമെന്ന ആവശ്യമുയരുന്നു.

Comments are closed.

x

COVID-19

India
Confirmed: 43,123,801Deaths: 524,241