1470-490

അനധികൃതമായി മദ്യ വില്‍പ്പന നടത്തിയ ഹോട്ടല്‍ ഉടമ പിടിയില്‍.

സമാന്തര ബീവറേജ് പോലെ പ്രവര്‍ത്തിച്ച് അനധികൃതമായി മദ്യ വില്‍പ്പന നടത്തിയ ഹോട്ടല്‍ ഉടമ കൊരട്ടി പോലീസിന്റെ പിടിയില്‍. പതിമൂന്ന് വിദേശ മദ്യവുമായി അടിച്ചിലി ചാലിപറമ്പില്‍ സുരേന്ദ്രന്‍ (55)എന്നയാളെയാണ് കൊരട്ടി എസ്. എച്ച് ഒ ബികെ അരുണും സംഘവും ചേര്‍ന്ന് പിടികൂടിയത്. ആപ്പ് എടുക്കുവാന്‍ കഴിയാത്ത പ്രായമായവരെ കേന്ദ്ര്ീകരിച്ചായിരുന്നു മദ്യവില്‍പ്പന.അടിച്ചിലി ബീവറേജിന് സമീപത്തായി ഫാസ്റ്റ്ഫുഡ് കട നടത്തുകയാണ് സുരേന്ദ്രന്‍. ആപ്പിലാത്തെ ആവശ്യം പോലെ മദ്യം ബീവറേജില്‍ നിന്ന് വാങ്ങിച്ച് അമിത വിലക്കായിരുന്നു വില്‍പ്പന.അരക്കുപ്പി മദ്യത്തിനായിരുന്നു ആവശ്യക്കാര്‍ ഏറെ. പിടിക്കൂടിയ മദ്യം മുഴുവനും അരക്കുപ്പിയായിരുന്നു.ആപ്പ് വന്നതോടെ ബീവറേജ് കേന്ദ്രീകരിച്ചും, ബാറുകള്‍ കേന്ദ്രീകരിച്ചും ഇത്തരം മദ്യ വില്‍പ്പനക്കാര്‍ക്ക് ആവശ്യം പോലെ മദ്യം മിക്ക ബാറുകളില്‍ നിന്നും ലഭിക്കുന്നതായും പറയപ്പെടുന്നു.ഒരാള്‍ക്ക് മൂന്ന് ലിറ്റര്‍ മദ്യമാണ് ബീവറേജില്‍ നിന്നും, ബാറുകളില്‍ നിന്നു ലഭിക്കുകയുള്ളൂ എന്നാല്‍ ഇയാളില്‍ നിന്ന് പിടികൂടിയത് പതിമൂന്ന് ലിറ്റര്‍ മദ്യമായിരുന്നു. ബാറിന്റേയും,ബീവറേജിന്റേയും വില്‍പ്പന സമയം കഴിഞ്ഞാല്‍ മദ്യം ലഭിക്കുവാന്‍ ഇത്തരക്കാരേയാണ് എല്ലാവരും ആശ്രയിക്കുന്നത്.ഇരുന്നൂറ് രൂപവരെയാണ് അധികം വാങ്ങിയിരുന്നത്. പ്രതിയ കോടതിയില്‍ ഹാജരാക്കി

Comments are closed.

x

COVID-19

India
Confirmed: 43,123,801Deaths: 524,241