നന്തി ടോൾ ബൂത്ത് പൊളിച്ചു നീക്കാൻ ആർ.ഡി.ഒ. ഉത്തരവ്

കൊയിലാണ്ടി: അപകടങ്ങൾ പതിവായ ദേശീയപാതയിലെ നന്തി ടോൾ ബൂത്ത് പൊളിച്ചുനീക്കാൻ വടകര ആർ.ഡി.ഒ.വി.പി.അബ്ദുറഹിമാൻ ഉത്തരവിട്ടു.കോഴിക്കോട് ദേശീയപാത എക്സി: എ ഞ്ചീനിയർക്കാണ് നോട്ടീസ് കൈമാ റിയത്. ടോൾ പിരിവ് പൂർത്തിയായതോടെ രാത്രികാലങ്ങളിൽ ഇവിടെ നിരവധി അപകടങ്ങളും അപകട മരണങ്ങളും സംഭവിച്ചിട്ടുണ്ട്. ടോൾ ബൂത്തിൻ്റെ ഇരുഭാഗത്തും ഹമ്പുകൾ ഉള്ളതും, റിഫ്ളക്ടറും സൂചനാ ബോർഡുകളും ഇല്ലാതായതോടെയുമാണ് ഇരുചക്രവാഹനങ്ങൾ ഉൾപ്പെടെയുള്ളവ അപകടത്തിൽ പെടുന്നത് പതിവായത്.തുടർന്നുള്ള പരാതി പരിഗണിച്ചാണ് ആർ.ഡി.ഒ. ഉത്തരവിട്ടത്. നിരവധി സംഘടനകൾ ടോൾ ബൂത്ത് പൊളിച്ചുമാറ്റണമെന്നാവശ്യപ്പെട്ട് പ്രക്ഷോഭം നടത്തിയിരുന്നു
Comments are closed.