1470-490

മാസത്തിൽ കെ എസ് ഇ ബി ബിൽ തരണം

നരിക്കുനി: -കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന കമ്മറ്റിയുടെ ആഹ്വാന പ്രകാരം കോവിഡ് കാലത്തെ വൈദ്യുതി മീറ്റർ റീഡിംഗിലെ അപാകതകൾ പരിഹരിക്കുക എന്ന ആവശ്യം ഉന്നയിച്ച് കൊണ്ട് നരിക്കുനി, പുല്ലാളൂർ, മടവൂർമുക്ക് ആരാമ്പ്രം ,മടവൂർ എന്നീ യൂണിറ്റുകൾ സംയുക്തമായി നരിക്കുനി വൈദ്യുതി ഓഫീസിന് മുമ്പിൽ പ്രതിഷേധ ധർണ്ണ നടത്തി. ധർണ്ണ സമരം ഏകോപന സമിതി കൊടുവള്ളി നിയോജക മണ്ഡലം പ്രസിഡണ്ട് കെ.നാരായണൻ നായർ ഉദ്ഘാടനം ചെയ്തു. ടി.കെ.അബ്ദുൽ സലാം, വി.എം.എ.ലത്തീഫ് ,പി.വിജയൻ, നൗഷാദ്.പി.കെ, എം.കെ.ഷമീർ, ജയചന്ദ്രൻ ,മുഹമ്മദ് കെ.പി.എം.വി.അഹമ്മദ് കോയ, അബ്ദുൽ അസീസ് കെ.പി.ബേബി ഇ.കെ.അബൂബക്കർ ,സൈനുദ്ധീൻ മടവൂർ, അഷ്റഫ്.യു.പി. എന്നിവർ സംസാരിച്ചു.

Comments are closed.

x

COVID-19

India
Confirmed: 43,125,370Deaths: 524,260