1470-490

വ്യാപാരി വ്യവസായ ഏകോപന സമിതി ധർണ്ണ നടത്തി.

കുറ്റ്യാടി കെ.എസ്.ഇ.ബി.ഓഫീസിന്ന് മുന്നിൽ നടത്തിയ ധർണ്ണ ഒ.വി ലത്തീഫ് ഉദ്ഘാടനം ചെയ്യുന്നു.

വ്യാപാരി വ്യവസായ ഏകോപന സമിതി, കെ.എസ്.ഇ.ബി ഓഫീസിന്ന് മുന്നിൽ ധർണ്ണ നടത്തി.
കുറ്റ്യാടി :- അന്യായമായ  വൈദുതി  ചാർജ്  വർദ്ധനവിനെതിരെയും,  കോവിഡ്  കാലത്തെ  വൈദുതി  മീറ്റർ  റീഡിങ്  അപാകതകൾ പരിഹരിക്കുക,  ഫിക്സഡ്  ചാർജ്  നിർത്തലാക്കുക,  അമിത  ചാർജ്  രേഖപ്പെടുത്തിയ ബില്ലുകൾ പുനഃപരിശോധിക്കുക,  കടകൾ  അടച്ചിട്ട കാലത്തെ  വൈദുതി ചാർജ്  ഒഴിവാക്കുക, എല്ലാ  മാസവും റീഡിങ്  എടുത്ത്  വൈദുതി  ബില്ലിംഗ്  നടത്തുക തുടങ്ങിയ  ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് വ്യാപാരി വ്യവസായ സമിതി കുറ്റ്യാടി യൂനിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കെ.എസ്.ഇ.ബി ഓഫീസിന് മുന്നിൽ  ധർണ്ണ നടത്തി . കേരള വ്യാപാരി വ്യവസായി ഏകോപന സമിതി  സംസ്ഥാന  കമ്മിറ്റി  അംഗം ഒ.വി ലത്തീഫ്  ഉദ്ഘാടനം  ചെയ്തു.   ജനറൽ സെക്രട്ടറി വി.ജി ഗഫൂർ,  ട്രഷറർ, ടി .നവാസ്  വൈസ് പ്രസിഡന്റ് മാരായ  അബ്ബാസ് എ എസ്,  ജമാൽ പൊതുകുനി, സെക്രട്ടറി മാരായ  രാജൻ വില്ല്യപ്പള്ളി, പ്രമോദ്  കുമാർ  മയൂര,   സമീർ  പൂവ്വത്തിങ്കൽ, യൂത്ത് വിങ്  പ്രസിഡന്റ് എ.കെ ഷംസീർ, സാജി സഫ.  സന്തോഷ് വി.പി.,  ഫൈസൽ ടി പി,  സമീർ  വെജിറ്റബിൾ,  അസീസ്  പുഞ്ചങ്കണ്ടി  ശോഭിക  വെഡിങ്  സെന്റർ എം.ഡി  ശറഫുദ്ധീൻ  എന്നിവർ സംസാരിച്ചു.

Comments are closed.

x

COVID-19

India
Confirmed: 43,123,801Deaths: 524,241