1470-490

ജീവകാരുണ്യ പ്രവർത്തകൻ ലെബീബ് ഹസ്സന് സ്നേഹാദരവ്.

കുന്നംകുളം : കിഴൂർ മഹാത്മാ ചാരിറ്റബിൾ സൊസൈറ്റി യുടെ ആഭിമുഖ്യത്തിൽ ജീവകാരുണ്യ പ്രവർത്തകൻ ലെബീബ് ഹസ്സന് സ്നേഹാദരവ്.മുൻ എം. എൽ. എ. എം. പി. വിൻസെന്റ് ഉൽഘാടനം ചെയ്ത യോഗം മഹാത്മാ ചാരിറ്റബിൾ സൊസൈറ്റി പ്രസിഡന്റ്‌ മധു. കെ. നായർ അധ്യക്ഷനായിരുന്നു. സീനിയർ അംഗം ധനഞ്ജയൻ ഏറത്ത് ലെബീബ് ഹസ്സനെ ഷോൾ അണിയിച്ച് സ്വീകരിച്ചു.ഡി. സി. സി. സെക്രട്ടറി ബിജോയ്‌ബാബു, മഹിളാ കോൺഗ്രസ്സ് സംസ്ഥാന സെക്രട്ടറി സോയ ജോസഫ്, നഗരസഭ മുൻ ചെയർമാൻ ഉണ്ണികൃഷ്ണൻ മാസ്റ്റർ, കൗൺസിലർ പി.ഐ തോമസ്, ചൊവ്വന്നൂർ ബ്ലോക്ക്‌ പഞ്ചായത്ത്‌ അംഗം ജെയ്സൺ ചാക്കോ, വേലൂർ സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡണ്ട് സുരേഷ് മമ്പറമ്പിൽ, ബാല സഹായ സമതി പ്രസിഡണ്ട് അജിത്ത് ചീരൻ, ഉണ്ണി ഏറത്ത് എന്നിവർ പ്രസംഗിച്ചു. അഡ്വ: എ.എസ് ശ്യാംകുമാർ സ്വാഗതവും വി.വി വിനോജ് നന്ദിയും പറഞ്ഞു. ചടങ്ങിൽ വിദ്യാർത്ഥി ഹരിത റോഷന് സ്മാർട്ട് ഫോൺ സമ്മാനിച്ചു.

Comments are closed.

x

COVID-19

India
Confirmed: 43,129,563Deaths: 524,303