സി.പി.ഐ പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു.

ഇന്ധന വിലവർധനവിൽ പ്രതിഷേധിച്ച് സി.പി.ഐ. ചൂണ്ടൽ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു. ചൂണ്ടൽ സെന്ററിൽ നടന്ന പ്രതിഷേധ ധർണ്ണ സി.പി.ഐ. മണ്ഡലം സെക്രട്ടേറിയേറ്റ് അംഗം സി.ജെ. ജിജു മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ജോയ് അറക്കൽ അധ്യക്ഷനായി. എം.കെ. ശരവണൻ, പി.കെ.സുകുമാരൻ, പി.പി.ഗോപിനാഥൻ, പി.കെ.മോഹനൻ, കെ.കെ. സിദ്ദിഖ്, പി. മോഹൻദാസ്, പി.എസ്.ശങ്കരൻ കുട്ടി എന്നിവർ സംസാരിച്ചു.
Comments are closed.