1470-490

പെട്രോള്‍-ഡീസല്‍ വില വര്‍ദ്ധനവിനെതിരെ സിപിഐ പ്രതിഷേധം

ചാലക്കുടിഃകഴിഞ്ഞ 14 ദിവസമായി തുടര്‍ച്ചയായി പെട്രോള്‍-ഡീസല്‍ വില വര്‍ദ്ധിപ്പിച്ച് ജനങ്ങളെ ദുരിതത്തിലാക്കുന്ന നടപടിയില്‍ പ്രതിഷേധിച്ച് സിപിഐ ചാലക്കുടി മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ ലോക്കല്‍ കേന്ദ്രങ്ങളിലും,ബ്രാഞ്ച് കേന്ദ്രങ്ങളിലും പ്രതിഷേധ സമരങ്ങള്‍ സംഘടിപ്പിച്ചു.
ചാലക്കുടി ലോക്കല്‍ കമ്മറ്റിയുടെ നേതൃത്വത്തില്‍ ആറാട്ടുകടവ് ബ്രാഞ്ച് കൂടപ്പുഴ സെന്‍ററില്‍ നടത്തിയ സമരം ജില്ലാ എക്സിക്യൂട്ടീവംഗം കെ.കെ.ഷെല്ലി ഉദ്ഘാടനം ചെയ്തു.വെട്ടുകടവ് കപ്പേഴക്ക് സമീപം ലോക്കല്‍ സെക്രട്ടറി സി.മധുസൂധനനും,പവ്വര്‍ഹൗസ് വാര്‍ഡില്‍ ലോക്കല്‍ കമ്മറ്റി അംഗം കെ.കെ.മാര്‍ഷലും,ആനമല ജംഗ്ഷനില്‍ മണ്ഡലം സെക്രട്ടറി പി.എം.വിജയനും,ചാലക്കുടി ടൗണിലും,കട്ടിപ്പൊക്കം സെന്‍ററിലും അസിസ്റ്റന്‍റ് സെക്രട്ടറി സി.വി.ജോഫിയും ഉദ്ഘാടനം ചെയ്തു.പടിഞ്ഞാറെ ചാലക്കുടി ബ്രാഞ്ചില്‍ ഏഐടിയൂസി മണ്ഡലം പ്രസിഡണ്ട് അഡ്വഃ പോളി കണിച്ചായി,വി.ആര്‍.പുരത്ത് ലോക്കല്‍ അസിസ്റ്റന്‍റ് സെക്രട്ടറി അനില്‍ കദളിക്കാടന്‍,തച്ചുടപറമ്പിലും പോട്ട സെന്‍ററിലും ഏഐവൈഎഫ് മണ്ഡലം സെക്രട്ടറി പി.വി.വിവേക്,കൂടപ്പുഴയില്‍ ലോക്കല്‍ കമ്മറ്റി അംഗം കെ.എ.വേണു,ഉറുമ്പന്‍കുന്നില്‍ കെ.കെ.മോഹനന്‍ തുടങ്ങിയവര്‍ ഉദ്ഘാടനം ചെയ്തു.കൊരട്ടി നാലുകെട്ടില്‍ സെക്രട്ടറി ടി.വി.രാമകൃഷ്ണന്‍,മുരിങ്ങൂര്‍ ഖന്നാനഗറില്‍ അസിസ്റ്റന്‍റ് സെക്രട്ടറി എം.കെ.സുഭാഷ്,വാലുങ്ങാമുറിയില്‍ ലോക്കല്‍ കമ്മറ്റി അംഗം വി.എ.വിജയന്‍,കട്ടപ്പുറത്ത് ലോക്കല്‍ കമ്മറ്റി അംഗം കെ.വി.സന്തോഷ് എന്നിവര്‍ ഉദ്ഘാടനം ചെയ്തു.കോടശ്ശേരി ലോക്കലില്‍ കുറ്റിച്ചിറയില്‍ മണ്ഡലം സെക്രട്ടറിയേറ്റംഗം എം.വി.ഗംഗാധരന്‍,നായരങ്ങാടി പടിഞ്ഞാട്ടുമുറി സെന്‍ററില്‍ ലോക്കല്‍ സെക്രട്ടറി പി.എം.പ്രകാശന്‍,കുണ്ടുകുഴിപ്പാടം തെക്കേക്കര ബ്രാഞ്ചില്‍ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷൈലജ ഗിരിജന്‍,മാരാംങ്കോട് സെന്‍ററില്‍ ലോക്കല്‍ അസിസ്റ്റന്‍റ് സെക്രട്ടറി ടി.എന്‍.ജോഷി,കുണ്ടുകുഴീപ്പാടത്ത് ലോക്കല്‍ കമ്മറ്റിയംഗം എം.വി.അനിലന്‍,ചായ്പന്‍കുഴിയില്‍ ടി.ബി.ദേവരാജന്‍,നായലങ്ങാടി,കമ്മളം പഞ്ചായത്തംഗം എം.കെ.സുബ്രമണ്യന്‍ എന്നിവര്‍ ഉദ്ഘാടനം ചെയ്തു.പരിയാരം തൃപ്പാപ്പിള്ളിയില്‍ ഏഐടിയൂസി മണ്ഡലം സെക്രട്ടറി ടി.ആര്‍.ബാബുരാജ്,മോതിരക്കണ്ണിയില്‍ മണ്ഡലം സെക്രട്ടറിയേറ്റംഗം വി.കെ.സുനില്‍കുമാര്‍,പരിയാരത്ത് ലോക്കല്‍ സെക്രട്ടറി വി.എം.ടെന്‍സന്‍,മുനിപ്പാറയില്‍ കെ.ജെ.തോമസ് എന്നിവര്‍ ഉദ്ഘാടനം ചെയ്തു.അതിരപ്പിള്ളിയില്‍ സില്‍വര്‍സ്റ്റോം പരിസരത്ത് മണ്ഡലം സെക്രട്ടറിയേറ്റംഗം കെ.കെ.ശ്യാമളന്‍,അരൂര്‍മുഴി,വെട്ടിക്കുഴി ലോക്കല്‍ സെക്രട്ടറി കെ.കെ.സന്തോഷ്,വൈശ്ശേരി മണ്ഡലം കമ്മറ്റിയംഗം സി.സി.കൃഷ്ണന്‍ തുടങ്ങിയവര്‍ ഉദ്ഘാടനം ചെയ്തു.മേലൂരില്‍ ഏഐവൈഎഫ് മണ്ഡലം പ്രസിഡണ്ട് മധു തൂപ്രത്ത്,വൈന്തലയില്‍ മണ്ഡലം കമ്മറ്റി അംഗം കെ.കെ.സുബ്രന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി

Comments are closed.

x

COVID-19

India
Confirmed: 43,129,563Deaths: 524,303