1470-490

സഖാവ് എ കെ രാജൻ ഒന്നാം ചരമവാർഷികദിനം

ചാലക്കുടി
മേലൂർ, സഖാവ് എ കെ രാജൻ ഒന്നാം ചരമവാർഷികദിനം ജൂൺ 20 മേലൂർ പഞ്ചായത്തിൽ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് ത്യാഗോജ്ജ്വലമായ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചിരുന്ന സമരസഖാവ് എ കെ രാജൻ മികച്ച സംഘാടകൻ തൊഴിലാളി നേതാവ് ദീർഘകാലം ലോക്കൽ കമ്മിറ്റി അംഗം പൂലാനി ബ്രാഞ്ച് സെക്രട്ടറി സിഐടിയു പ്രവർത്തകൻ തുടങ്ങി സാധാരണക്കാരുടെ ഇടയിൽ സ്വതസിദ്ധമായ ശൈലിയിൽ സ്വന്തംവ്യക്തി മുദ്ര പതിപ്പിക്കാൻ സാധിച്ച ഉഗ്ര പോരാളി അദ്ദേഹത്തിന്റെ വേർപാടിൽ പൂലാനി സെന്ററിൽ നടന്ന അനുസ്മരണ സമ്മേളനത്തിൽ സഖാവ് മഞ്ജുരാജിന്റെ അധ്യക്ഷതയിൽ സിപിഐ(എം) മേലൂർ ലോക്കൽ കമ്മിറ്റി സെക്രട്ടറി സഖാവ് എം എം രമേശൻ അനുസ്മരണ പ്രഭാഷണം നടത്തി അദ്ദേഹത്തിനും കുടുംബത്തിനും ഉണ്ടായ നഷ്ടത്തോടൊപ്പം പാർട്ടിക്കുണ്ടായ തീരാ നഷ്ടത്തിൽ അഗാധമായ ദുഃഖവും അനുശോചനവും രേഖപ്പെടുത്തി പ്രസ്തുത യോഗത്തിൽ ഏരിയ കമ്മിറ്റി അംഗം ഇന്ദിരാ മോഹൻ ലോക്കൽ കമ്മിറ്റി അംഗങ്ങളായ പി ആർ ബിബിൻരാജ്, പി കെ സുഭാഷ്, എൻ ജി സതീശ് കുമാർ, പി കെ രാമകൃഷ്ണൻഎന്നിവർ സംസാരിച്ചു കെ വി അഭയൻ നന്ദി പറഞ്ഞു

Comments are closed.

x

COVID-19

India
Confirmed: 43,125,370Deaths: 524,260