1470-490

ചൊവ്വാഴ്ച സംയുക്ത ബസ് തൊഴിലാളികൾ നില്‍പ്പ് സമരം നടത്തും

ബസ് വ്യവസായത്തോട് സര്‍ക്കാര്‍ കാണിക്കുന്ന മുഖം തിരിച്ച നടപടി ; ചൊവ്വാഴ്ച നില്‍പ് സമരം നടത്തും
കോട്ടക്കല്‍ : സ്വകാര്യ ബസ് വ്യവസായത്തോടും തൊഴിലാളികളോടും സര്‍ക്കാര്‍ സ്വീകരിക്കുന്ന മുഖം തിരിച്ച നടപടികള്‍ക്കെതിരെ ചൊവ്വാഴ്ച രാവിലെ പത്തര മുതല്‍ പതിനൊന്നര വരെ സംയുക്ത തൊഴിലാളികള്‍ നില്‍പ്പ് സമരം നടത്തുമെന്ന് സംയുക്ത തൊഴിലാളി സമര സമിതി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. കോവിഡ് മൂലം ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തിയത് മുതല്‍ ഏറ്റെവും വലിയ പ്രതിസന്ധിയിലാണ് ബസ് വ്യവസായം മുന്നോട്ടു പോകുന്നത്. ബസുകള്‍ ഓടിച്ചു പോകുവാന്‍ കഴിയാത്ത അവസ്ഥയാണ്. സര്‍ക്കാര്‍ ഇടക്കാലത്തു കൊണ്ടുവന്ന ബസ്ചാര്‍ജ് വര്‍ദ്ധന നടപ്പിലാക്കുക, പട്ടിണി മൂലം മരിച്ച ബസ് തൊഴിലാളി കുടുംബത്തിനു സര്‍ക്കാര്‍ ധനസഹായം നല്‍കുക, കെ.എസ്.ആര്‍.ടി.സിക്കു 52 രൂപക്കു ഡീസല്‍ നല്‍കുന്നതു പോലെ സ്വകാര്യ ബസുകള്‍ക്കും നല്‍കുക, പട്ടിണി കിടക്കുന്ന ബസ് തൊഴിലാളികള്‍ക്കും കുടുംബത്തിനും കൊറോണകാലം കഴിയുന്നതു വരെ രാഷ്ട്രീയം- ജാതി- മതം നോക്കാതെ പല വ്യഞ്ജന കിറ്റുകള്‍ നല്‍കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചു കൊണ്ടു ചൊവ്വാഴ്ച രാവിലെ പത്തര മുതല്‍ പതിനൊന്നര വരെ കോട്ടക്കല്‍ ബസ് സ്റ്റാന്‍ഡു പരിസരത്തു നില്‍പു സമരം നടത്തുന്നതെന്നു സംയുക്ത തൊഴിലാളി സമര സമിതി ഭാരവാഹികളായ ടി.ടി മൊയ്തീന്‍ക്കുട്ടി, മുനീര്‍ വടക്കന്‍, മനോജ് രïത്താണി, റഫീഖ് ഇന്ത്യനൂര്‍, ഹംസാദ് തലകാപ്പ് എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

Comments are closed.

x

COVID-19

India
Confirmed: 43,123,801Deaths: 524,241