1470-490

എസ്.കെ.എസ്.എസ് .എഫ് വിഖായ രക്തദാന കാമ്പയിൻ

ജൂൺ 14 ലോക രക്തദാന ദിനത്തോടനുബന്ധിച്ച് എസ്.കെ.എസ്.എസ് .എഫ് വിഖായ നടത്തുന്ന ഒരു മാസം നീണ്ട് നില്‍ക്കുന്ന കാമ്പയിനിന്‍റെ ഭാഗമായി എസ്.കെ.എസ്.എസ് .എഫ് പെരിങ്ങോട്ടുകര യൂണിറ്റ് പ്രവര്‍ത്തകര്‍ രക്തദാനം നടത്തി.

ഫ്രണ്ട്സ് കോര്‍ണര്‍ കേരള (എഫ്.സി.കെ) യുടെ സഹകരണത്തോടെ
എെ.എം.എ ബ്ലഡ് ബാങ്കില്‍ ആണ് എസ്.കെ.എസ്.എസ് .എഫ് പെരിങ്ങോട്ടുകര യൂണിറ്റ് പ്രവര്‍ത്തകര്‍ രക്തദാനം നടത്തിയത്.

കോവിഡ് നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ യൂണിറ്റില്‍ നിന്ന് തിരഞ്ഞെടുത്ത പ്രവര്‍ത്തകരാണ് രക്തം നല്‍കിയത് .
പ്രവര്‍ത്തകര്‍ക്ക് രക്തദാന നിര്‍വഹണത്തിന് പോകുന്നതിനായി രാവിലെ 11:30 ന് തൃപ്രയാര്‍ കിഴക്കേനടയില്‍ നിന്നും എെ.എം.എ ബ്ലഡ് ബാങ്കിലേക്ക് വാഹന സൗകര്യവും ഏര്‍പ്പെടുത്തിയിരുന്നു.പെരിങ്ങോട്ടുകര യൂണിറ്റ് സെക്രട്ടറി അഹമ്മദ് സ്വാലിഹ് , യൂണിറ്റ് വിഖായ ഭാരവാഹി ഫൈസല്‍ കുമ്മംകണ്ടത്ത്,തൃശൂര്‍ മേഖല ട്രഷറര്‍ ആസിഫ് പെരിങ്ങോട്ടുകര ,മേഖല കൗണ്‍സിലര്‍ സുബൈര്‍ പെരിങ്ങോട്ടുകര ,യൂണിറ്റ് വര്‍.സെക്രട്ടറി മുഹ്സിന്‍ പെരിങ്ങോട്ടുകര ,യൂണിറ്റ് ട്രന്‍റ് ഭാരവാഹി സാജിദ് പെരിങ്ങോട്ടുകര ,മെമ്പര്‍ ബഷീര്‍ പെരിങ്ങോട്ടുകര തുടങ്ങിയവരാണ് രക്ത ദാനം നല്‍കിയത്.

Comments are closed.

x

COVID-19

India
Confirmed: 43,125,370Deaths: 524,260