1470-490

ആനയുടെ തുമ്പിക്കൈകൊണ്ടുള്ള അടിയേറ്റ് യുവതിക്ക് പരിക്കേറ്റു.

വെള്ളിക്കുളങ്ങര: ആനപ്പാന്തം വനത്തില്‍ തേന്‍ ശേഖരിക്കാന്‍ പോയ കാടര്‍ യുവതിക്ക് ആനയുടെ തുമ്പിക്കൈകൊണ്ടുള്ള അടിയേറ്റ് പരിക്കേറ്റു. ആനപ്പാന്തം കാടര്‍ കോളനിയിലെ ജോബീന്ദ്രന്റെ ഭാര്യ വസന്ത (19) ക്കാണ് പരിക്കേറ്റത്. ഇവരെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആനപ്പാന്തം ഉള്‍വനത്തില്‍ ഉള്ളിപ്പാറ വനത്തില്‍ തേന്‍ ശേഖരിക്കുന്നതിനിടെയാണ് അപ്രതീക്ഷിതമായി ആനയുടെ ആക്രമണമുണ്ടായത്. കാലിനും അരയിലും പരിക്കേറ്റ യുവതിയെ സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ ആര്‍. പ്രതീപ്, ഷൈന്‍മോന്‍ എം.എല്‍, ട്രൈബല്‍ വാച്ചര്‍ ആര്‍. ശശി, എന്നിവരും തേന്‍ ശേഖരിക്കാനായി കൂടെഉണ്ടായിരുന്നവരും ചേര്‍ന്ന് നാട്ടിലെത്തിച്ചു. ഡ്രൈവേഴ്‌സ് വെല്‍ഫയര്‍ ട്രസ്റ്റിന്റെ ആമ്പുലന്‍സില്‍ തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

Comments are closed.

x

COVID-19

India
Confirmed: 43,125,370Deaths: 524,260