1470-490

പഠന സൗകര്യമില്ലാത്ത വിദ്യാർത്ഥിനിക്ക് ടെലിവിഷൻ സമ്മാനിച്ചു

ഇന്ദിരാ ഗാന്ധി സോഷ്യൽ കൾച്ചറൽ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ ഓൺലൈൻ പഠന സൗകര്യമില്ലാത്ത വിദ്യാർത്ഥിനിക്ക് ടെലിവിഷൻ സമ്മാനിച്ചു.വീടിനുള്ളിലെ വിദ്യാഭ്യാസം ഞങ്ങളുണ്ട്  കൂടെ എന്ന കാമ്പയിന്റെ ഭാഗമായാണ് ഇന്ദിരാഗാന്ധി സോഷ്യൽ കൾച്ചറൽ സൊസൈറ്റി മണലി മാവിലെ സ്ഥിര താമസക്കാരായ  കുടുംബത്തിലെ വിദ്യാർത്ഥിനിക്കാണ് ടിവി സമ്മാനിച്ചത്.ചൂണ്ടൽ മണ്ഡലം മഹിളാ കോൺഗ്രസ്‌ പ്രസിഡന്റ് ഗിരിജ സുരേഷ് ഉൽഘാടനം ചെയ്തു. സൊസൈറ്റി പ്രസിഡന്റ് വി.കെ..സുനില്കുമാർ അധ്യക്ഷനായി. ജനറൽ സെക്രട്ടറി ജെബീർ നാലകത്ത്, സൊസൈറ്റി രക്ഷാധികാരി എ.എ.അബ്ബാസ്,വർക്കിംഗ്‌ പ്രസിഡന്റ്‌ മുബാറക്ക് കേച്ചേരി,  വൈസ് പ്രസിഡണ്ടുമാരായ പി.എൻ. സുന്ദരൻ,സാഗർ സലീം, ജോയിൻ സെക്രട്ടറി എ.എ.മുഹമ്മദ്‌, പ്രവർത്തകരായ ആർ.എസ്.റിയാസ് ശിഹാബ് മണലി എന്നിവർ നേതൃത്വം നൽകി.

Comments are closed.

x

COVID-19

India
Confirmed: 43,123,801Deaths: 524,241