1470-490

പഞ്ചായത്ത് വക സ്ഥലം സ്വകാര്യ വ്യക്തി കൈയേറിയതായി പരാതി

മേലൂര്‍ പഞ്ചായത്തിലെ കുന്നപ്പിള്ളിയില്‍ പുഴയോട് ചേര്‍ന്ന് കിടക്കുന്ന പഞ്ചായത്ത് വക അന്‍പത് സെന്റ് സ്ഥലം സ്വകാര്യ വ്യക്തി കൈയേറിയതായി പരാതി. നടപടി സ്വീകരിക്കാതെ പഞ്ചായത്ത് അധികൃതര്‍. ആറാം വാര്‍ഡായ കുന്നപ്പിള്ളിയില്‍ പ്രവര്‍ത്തിക്കുന്ന വെള്ളം കമ്പനിക്ക് ചേര്‍ന്നുള്ള ഭൂമിയുടെ ചുറ്റം കെട്ടിയിരുന്ന കന്വി വേലിയും കോണ്‍ക്രീറ്റും മതിലും പൊളിച്ചാണ് സ്ഥലം കൈയറിയിരിക്കുന്നത്.വര്‍ഷങ്ങള്‍ കേസ് നടത്തി കിട്ടിയ സ്ഥലത്ത് മതില്‍ കെട്ടി സംരക്ഷിക്കുകയുംബോര്‍ഡുംമറ്റും സ്ഥാപ്പിച്ചിരുന്ന സ്ഥലത്തിന്റെ പുഴയോട് ചേര്‍ന്നുള്ള പുറക് വശത്തെ മതിലും മറ്റും പൊളിച്ചാണ് കൈയേറിയിരിക്കുന്നത്. സംഭവത്തിന് പിന്നീലെ ദൂരൂഹത അന്വേക്ഷിക്കണമെന്നാവശ്യപ്പെട്ട് ജില്ലാ കളക്ടര്‍ അടക്കമുള്ള അധികാരികള്‍ക്ക് കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി പരാതി നല്‍കി. യോഗത്തില്‍ പ്രസിഡന്റ് എന്‍. സി. തോമാസ് അദ്ധ്യക്ഷത വഹിച്ചു. പി. വി. പാപ്പച്ചന്‍, ടി. എന്‍. നന്ദനന്‍, എന്‍. എ വര്‍ഗ്ഗീസ് തുടങ്ങിയവര്‍ സംസാരിച്ചു.സ്ഥല കൈയേറ്റത്തെ കുറിച്ച് അന്വേക്ഷിക്കണമെന്ന് പഞ്ചായത്ത് യോഗത്തില്‍ കോണ്‍ഗ്രസ് അംഗങ്ങള്‍ ആവശ്യപ്പെട്ടെങ്കിലും പഞ്ചായത്ത് പ്രസിഡന്റ് പി. പി. ബാബു വിസമ്മതിച്ചതില്‍ പ്രതിക്ഷേധിച്ച് കോണ്‍ഗ്രസ് അംഗങ്ങളായ എം. ടി. ഡേവീസ്,രാജേഷ് മേനോത്ത്,വനജ ദിവാകരന്‍, സ്വപ്‌ന ഡേവീസ് തുടങ്ങിയവര്‍ ഇറങ്ങി പോക്ക് നടത്തി.

Comments are closed.

x

COVID-19

India
Confirmed: 43,125,370Deaths: 524,260