1470-490

ഡാ സച്ചിയെ നീയറിയില്ലേ നമ്മുടെ ക്ലാസ്മേറ്റ് കെ.ആർ. സച്ചിദാനന്ദൻ

യഹിയ വരച്ച സച്ചി

കൂടെ പഠിച്ച സച്ചി…

“ഡാ.. സച്ചിയെ നീയറിയില്ലേ? നമ്മുടെ കൂടെ പഠിച്ച കെ.ആർ സച്ചിദാനന്ദൻ”
നാല് പതിറ്റാണ്ടോളം കാലം മുൻപത്തെ ക്ലാസ്സ് മുറിയിലേക്ക് എൻ്റെ തിരികെ വിളിച്ചു കയറ്റിയത് യഹിയയാണ്.
അക്കാലത്തെ സഹപാഠികളിൽ എനിക്കോർമ്മയുള്ള ഒരാൾ യഹിയയാണ്.
അവനാണ് സച്ചി ഞങ്ങളുടെ സഹപാഠിയായിരുന്നുവെന്ന് ഓർമ്മപ്പെടുത്തിയത്.

1978-80 കാലഘട്ടത്തിലാണ് ഞാൻ കൊടുങ്ങല്ലൂർ ടി കെ എസ് പുരത്തെ
കെ പി എം യു പി സ്കൂളിൽ പഠിച്ചത്.
യഹിയ മനസ്സിലേക്ക് ഉന്തിത്തള്ളിവിട്ട ഓർമ്മകൾക്ക് മുഖം നൽകിയപ്പോൾ
ക്ലാസ്സിൽ കലപില കൂട്ടുന്ന കുട്ടികളിലൊരാൾക്ക് സച്ചിയെന്ന സംവിധായകൻ്റെ മുഖഛായയുണ്ടെന്നെനിക്ക് തീർച്ചയായി.

ജനപ്രിയ സിനിമകളിലൂടെ ശ്രദ്ധേയനായ സച്ചി ജീവിച്ചിരുന്നപ്പോൾ അവനെക്കുറിച്ചെഴുതിയില്ല, അവൻ കൂടെ പഠിച്ചവനാണെന്നറിഞ്ഞില്ല എന്നതാണ് സത്യം.
ഇതാദ്യമായി സച്ചിയെ കുറിച്ചെഴുതുമ്പോൾ അവനില്ലാതെ പോയി.

ഒരേ ക്ലാസ്സിൽ, ഒരേ ബെഞ്ചിൽ ഒരുപാട് നാൾ ഒന്നിച്ചു പഠിച്ച പഴയ കൂട്ടുകാരന് ശ്രദ്ധാഞ്ജലി…

നവാസ് പടുവിങ്ങൽ

Comments are closed.

x

COVID-19

India
Confirmed: 43,129,563Deaths: 524,303