1470-490

വായനാദിനത്തിൽ ‘നന്മവെളിച്ചം’ പദ്ധതി…

വായനാദിനത്തിൽ ‘നന്മവെളിച്ചം’ പദ്ധതിയുമായി ചിറ്റാട്ടുകര സെൻറ് സബാസ്റ്യൻസ് ഹൈസ്കൂൾ. ചിറ്റാട്ടുകര സെൻറ് സെബാസ്ററ്യൻസ് ഹൈസ്കൂളിൽ നന്മവെളിച്ചം പദ്ധതിയുടെ ഉദ്‌ഘാടനം സ്കൂൾ മാനേജർ റവ. ഫാ. ആന്റണി ചിറ്റിലപ്പിള്ളി നിർവ്വഹിച്ചു. ബ്രഹ്മക്കുളം ദേശം പുന്നയിൽ ഉണ്ണികൃഷ്ണന്റെ മക്കളായ യദുകൃഷ്ണൻ, അമൃത എന്നിവരുടെ വീട്ടിൽ വൈദ്യുതി കണക്ഷൻ നൽകിക്കൊണ്ടാണ് ‘നന്മവെളിച്ചം ‘ പദ്ധതിയുടെ ഉദ്‌ഘാടനം നടന്നത്. വീട്ടിൽ വൈദ്യുതി ഇല്ലാത്തതിനാൽ ഓൺലൈൻ പഠന സൗകര്യം സാധ്യമല്ലാതിരുന്ന അവസരത്തിലാണ് അധ്യാപകർ നന്മവെളിച്ചം പദ്ധതിയുമായി മുന്നിട്ടിറങ്ങിയത്. വൈദ്യുതി ഇല്ലാത്ത മറ്റു കുട്ടികളുടെ വീടുകളിലും വരുംദിവസങ്ങളിൽ വൈദ്യുതി ലഭ്യമാക്കാനുള്ള നടപടികൾ പുരോഗമിച്ചുവരുന്നു. യദുകൃഷ്ണനും അമൃതക്കും ഈ വായനാദിനത്തിൽ രാത്രിയിലും സ്വന്തം വീട്ടിലിരുന്നു വായിക്കുവാനും പഠിക്കുവാനും സൗകര്യം ഒരുക്കുവാൻ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് സ്കൂൾ അധികൃതർ. അപേക്ഷ സമർപ്പിച്ച് 24മണിക്കൂറുകൾക്കുള്ളിൽ വൈദ്യുതി ലഭ്യമാക്കിയ പാവറട്ടി KSEB Section Asst. Engineer ശ്രീ.സുനില്കുമാറിന് സ്കൂൾ അധികൃതർ പ്രത്യേകം നന്ദി അറിയിച്ചു. ഈ ഉദ്യമത്തിൽ സഹകരിച്ച തൈക്കാട് വില്ലേജ് ഓഫീസർ ശ്രീ. സന്തോഷ്‌, ഗുരുവായൂർ നഗരസഭ കൗൺസിലർ ശ്രീമതി. സുമതി ടീച്ചർ എന്നിവരും പ്രത്യേകം നന്ദി അർഹിക്കുന്നു. പി ടി എ പ്രസിഡന്റ് ശ്രീ. ലിംസൺ കെ. ടി അധ്യക്ഷത വഹിച്ച ഉദ്ഘാടന യോഗത്തിൽ ഹെഡ്മാസ്റ്റർ ശ്രീ. ജസ്റ്റിൻ തോമസ്. പി. സ്വാഗതം ആശംസിച്ചു. ഗുരുവായൂർ നഗരസഭ കൗൺസിലർ ശ്രീമതി. സുമതി ടീച്ചർ ആശംസകളും നന്മവെളിച്ചം കോ – ഓർഡിനേറ്റർ ശ്രീ. ജോഷി വി ഡി. നന്ദിയും പറഞ്ഞു.

Comments are closed.

x

COVID-19

India
Confirmed: 43,125,370Deaths: 524,260