1470-490

പ്രവാസികളോട് ക്രൂരത: പ്രതിഷേധ സംഗമം

പ്രവാസികളോടുള്ള ക്രൂരതയിൽ പ്രതിഷേധിച്ച് പരപ്പനങ്ങാടി മുൻസിപ്പൽ കോൺഗ്രസ്സ് കമ്മറ്റിയുടെ പ്രതിഷേധ സംഗമം
പ്രവാസികളോടുള്ള സംസ്ഥാന സർക്കാറിൻ്റെ ക്രൂരതയിൽ പ്രതിഷേധിച്ച് പരപ്പനങ്ങാടി മുൻസിപ്പൽ കോൺഗ്രസ്സ് കമ്മറ്റി പരപ്പനങ്ങാടി പയനിങ്ങൾ ജംഗ്ഷനിൽ ‘ പ്രതിഷേധ സംഗമം നടത്തി.
പരപ്പനങ്ങാടി മണ്ടലം പ്രസിഡൻ്റ് ശ്രീജിത്ത് മാസ്റ്റർ സ്വാഗത പ്രസംഗം നടത്തി. നെടുവ മണ്ഡലം പ്രസിഡൻ്റ് പി.ഒ അബ്ദുൾ സലാം അധ്യക്ഷത വഹിച്ച ചടങ്ങ് ഡി.സി.സി മെമ്പർ വി.പി ഖാദർ ഉൽഘാടനം ചെയ്തു.
കെ.പി ഷാജഹാൻ മുഖ്യപ്രഭാഷണം നടത്തി.
മോഹനൻ ഉള്ളണം, ടി.വി സുചിത്രൻ ,വേളക്കാടൻ നാസർ, എട്ടുവീട്ടിൽ സമദ്, സി.ബാലഗോപാൽ ,യു.വി സുരേന്ദ്രൻ എന്നിവർ പ്രാസംഗിച്ചു. സി .പി മുജീബ് നന്ദി പ്രസംഗം നടത്തി

Comments are closed.

x

COVID-19

India
Confirmed: 43,134,145Deaths: 524,348