1470-490

എം ഡി സി ബാങ്കിൻ്റെ കർഷക ദ്രോഹ നിലപാടിനെതിരെ പ്രതിഷേധം

തിരൂർ: കാർഷിക ആനുകൂല്യങ്ങൾ മലപ്പുറത്തെ കർഷകർക്ക് തടസപ്പെടുത്തുന്ന മലപ്പുറ0 ജില്ലാ സഹകരണ ബാങ്കിൻ്റെ നിലപാട് കർഷകരെ കടക്കെണിയിലാക്കുമെന്ന് സി പി ഐ ജില്ലാ സെക്രട്ടറി പി.കെ കൃഷ്ണദാസ് പറഞ്ഞു ‘ അഖിലേന്ത്യാ കിസാൻ സഭ ജില്ലാ കമ്മറ്റി തിരുർ എം ഡി സി സംഘടിപ്പിച്ച പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം ‘ കേരള ബാങ്കിൽ ലയിക്കാതെ നിൽക്കുന്ന എംഡി സി ബാങ്കിൻ്റെ നടപടിയാണ് കർഷകരെ പ്രതിസന്ധിയിലാക്കുന്നത് ‘ കേരളത്തിലെ 13 ജില്ലാ സഹകരണ ബാങ്കുകളും കേരള ബാങ്കിൽ ലയിച്ചു കഴിച്ചു കഴിഞ്ഞു’ ജില്ലയിലെ മുസ്ലീം ലീഗ് നേതൃത്വത്തിൻ്റെ തൻ പോരിമത്വമാണ് വിഷയത്തിനു പിന്നിൽ ‘ കാലങ്ങളായി നടത്തിയ അഴിമതി മൂടി വയ്ക്കുന്നതിനാണ് ലീഗ് ഈ നിലപാടിലെത്താൻ കാരണം’ ഇതുവഴി കർഷകരാണ് പ്രതിസന്ധിയിലാകുന്നതെന്നു o അദ്ദേഹം പറഞ്ഞു ‘
പി.ജയപ്രകാശ് അദ്ധ്യക്ഷത വഹിച്ചു.സി.പി.എെ തിരൂർ മണ്ഡലം സെക്രട്ടറി അഡ്വ കെ.ഹംസ്സ,ടി.ജെ രാജേഷ്,അബ്ദുൽഖാദർ കുന്നത്ത്,,പള്ളിയേരി ദാമോദരൻ എന്നിവർ സംസാരിച്ചു.കെ.പി.ഹരീഷ്കുമാർ,രതീഷ് കാടായിൽ,സജുൽ ചാത്തങ്ങാട്ടിൽ,അയൂബ് വേളക്കാടൻ എന്നിവർ നേതൃത്വം നൽകി.

Comments are closed.

x

COVID-19

India
Confirmed: 43,125,370Deaths: 524,260