1470-490

മരങ്ങൾ മുറിക്കാനുള്ള നീക്കങ്ങൾക്കെതിരെ യുവകലാസാഹിതി

വടക്കാഞ്ചേരി: വടക്കാഞ്ചേരി റെയിവേസ്റ്റേഷൻ പരിസരത്ത് റോഡരുകിൽ നിൽക്കുന്ന മരങ്ങൾ മുറിക്കാനുള്ള അധികാരികളുടെ നീക്കങ്ങൾക്കെതിരെ യുവകലാസാഹിതി വടക്കാഞ്ചേരി മേഖലാകമ്മിറ്റി പ്രതിഷേധയോഗം സംഘടിപ്പിച്ചു. മരം ഒരു വരം എന്ന സന്ദേശമുയർത്തി നടത്തിയ പ്രതിഷേധ യോഗം സംസ്ഥാന ജനറൽ സെക്രട്ടറി ഇ. എം. സതീശൻ ഉത്‌ഘാടനം ചെയ്തു. യുവകലാസാഹിതി തൃശൂർ ജില്ലാ സെക്രട്ടറി സി.വി. പൗലോസ്‌ അധ്യക്ഷത വഹിച്ചു. പരിപാടിയിൽ എം.എ. വേലായുധൻ , എം.എസ്. അബ്ദുൽ റസാക്ക് എന്നിവർ സംസാരിച്ചു. കെ.എം.ഷംസുദീൻ , വി.എസ്. ഷാജു എന്നിവർ നേതൃത്വം നൽകി.

Comments are closed.

x

COVID-19

India
Confirmed: 43,125,370Deaths: 524,260