സർക്കാർ വഞ്ചനക്കെതിരെ പ്രവാസി ലീഗ് സെക്രട്ടറിയേറ്റ് പ്രതിഷേധം

സർക്കാർ വഞ്ചനക്കെതിരെ പ്രവാസി ലീഗ് സെക്രട്ടറിയേറ്റ് പ്രതിഷേധം 24 ന്
വേലായുധൻ പി മൂന്നിയൂർ
തേഞ്ഞിപ്പലം : കേന്ദ്ര-സംസ്ഥാനസർക്കാറുകളുടെ കൊടിയ വഞ്ചനക്കെതിരെ പ്രവാസ ലോകം മാപ്പു തരില്ല എന്ന പ്രമേയവുമായി പ്രവാസി ലീഗ് പ്രക്ഷോഭത്തിലേക്ക്.
പ്രഥമ ഘട്ടത്തിൽ22 ന് കോഴിeക്കാട് നോർക്ക ഓഫിസിനു മുന്നിൽ പ്രവാസി കുടുംബങ്ങൾ പ്രതിഷേധ വേലി തീർക്കും 24 ന് സെക്രട്ടറിയേറ്റ് പടിക്കൽ സംസ്ഥാന നേതാക്കളുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രതിരോധം സംഘടിപ്പിക്കന്നത്. അന്നെ ദിവസം ജില്ലാ മണ്ഡലം തലങ്ങളിൽ 250 കേന്ദ്രങ്ങളിൽ അനുഭാവ സമരം സംഘടിപ്പിക്കാനും പ്രവാസി ലീഗ് സംസ്ഥാന കമ്മറ്റി തീരുമാനിച്ചു. പ്രവാസികളെ തിരിച്ചെത്തിക്കുന്ന കാര്യത്തിൽ സർക്കാരുകളുടെ ഒളിച്ചുകളി നിർത്തുക, കോവിഡ് മൂലം മരണപ്പെട്ട പ്രവാസി കുടുംബങ്ങൾക്ക് സാമ്പത്തിക പാക്കെജ് പ്രഖ്യാപിക്കുക പ്രവാസി പുനഃരധിവാസം നടപ്പിലാക്കുക ആവശ്യങ്ങൾ ഉന്നയിച്ചാണ് പ്രവാസി ലീഗ് പ്രക്ഷോഭം. പ്രവാസി മാസ്ക്, ഇലയുണ്ട് സദ്യയില്ല എന്നീ സമരങ്ങളുടെ തുടർ പരിപാടിയായാണ് ഈ സമരം സംഘടിപ്പിക്കുന്നത്.
സംസ്ഥാന ഭാരവാഹികളുടെ യോഗത്തിൽ പ്രസിഡണ്ട് ഹനീഫ മൂന്നിയൂർ ആധ്യക്ഷ്യം വഹിച്ചു.ജനറൽ സെക്രട്ടറി കെ.പി.ഇമ്പിച്ചി മമ്മു ഹാജി സ്വാഗതം പറഞ്ഞു. ട്രഷറർ കാപ്പിൽ മുഹമ്മത് പാഷ, വൈസു പ്രസിഡണ്ടുമാരായ കെ.സി.അഹമ്മത്, ജലീൽ വലിയകത്ത്, പി.എം.കെ.കാഞ്ഞിയൂർ, എൻ.എം ഷരീഫ്, ഉമയനല്ലൂർ ശിഹാബുദ്ധീൻ, സെക്രട്ടറിമാരായ കെ.വി.മുസ്തഫ, കലാപ്രേമി ബഷീർ ബാബു.എൻ.ഷംസുദ്ധീൻ കെ-കെ.അലി സംബന്ധിച്ചു.
Comments are closed.