1470-490

മുസ്ലിം യൂത്ത് ലീഗ് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു

ഗുരുവായൂർ: കേരള സർക്കാരിന്റെ പ്രവാസി വഞ്ചനക്കെതിരെ മുസ്ലിം യൂത്ത് ലീഗ് ഗുരുവായൂർ മണ്ഡലം കമ്മിറ്റിയുടെ നേത്രത്തിൽ ഗുരുവായൂർ എക്‌സ്സൈസ് ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു. മുസ്ലിം യൂത്ത് ലീഗ് ജില്ലാ സെക്രട്ടറി നൗഷാദ് തെരുവത്ത് ഉദ്ഘാടനം ചെയ്തു. കോവിഡ് 19 പ്രതിരോധത്തിൽ സംസ്ഥാനത്തിന്റെ സൽപ്പേരിനു വേണ്ടി പ്രവാസികളെ മരണത്തിനു വിട്ടുകൊടുക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. പ്രവാസി നൽകിയ ജീവിത നിലവാരം മറന്നുള്ള സർക്കാർ നിലപാട് ചെറുത്തു തോൽപ്പിക്കും. പ്രവാസികൾ കേരളത്തിന്റെ നട്ടെല്ലാണെങ്കിൽ ആ നട്ടെല്ല് തകർത്ത മുഖ്യനായി പിണറായി എഴുതി വെക്കപ്പെടുമെന്നും അദ്ദേഹം സൂചിപ്പിച്ചു. മണ്ഡലം പ്രസിഡണ്ട് സുഹൈൽ തങ്ങൾ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി വി.പി മൻസൂറലി മുഖ്യപ്രഭാഷണം നടത്തി. ജില്ലാ കമ്മിറ്റി അംഗം വി.എം മനാഫ്, അലി അകലാട്, മണ്ഡലം ജനറൽ സെക്രട്ടറി നസീഫ് യൂസുഫ്, ഭാരവാഹികളായ എം.സി ഗഫൂർ, സി.എസ്. സുൾഫിക്കർ, അബ്ദുൽ ഷുക്കൂർ, റിയാസ് തെക്കഞ്ചേരി, ടി.ആർ ഇബ്രാഹിം, നൗഷാദ് തെക്കൂട്ട്, കെ.എം.ജിംഷാദ് എന്നിവർ സംസാരിച്ചു.

Comments are closed.

x

COVID-19

India
Confirmed: 43,123,801Deaths: 524,241