അമ്മയും ഒന്നരവയസ്സയായ കുഞ്ഞും കിണ്ണറ്റിൽ മരിച്ച നിലയിൽ
തിരുന്നാവായിൽ അമ്മയും ഒന്നരവയസ്സയായ കുഞ്ഞും കിണ്ണറ്റിൽ മരിച്ച നിലയിൽ
തിരുന്നാവായ: കൊടക്കല്ലിൽ അമ്മയേയും ഒന്നര വയസായ കുഞ്ഞിനേയും കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. പാടത്തെപീടിയേക്കൽ ഷഫീകിന്റെ ഭാര്യ ആബിദ(33), മകൾ ഷഫ്ന ഫാത്തിമ(ഒന്നര വയസ്സ്) എന്നിവരാണ് മരിച്ചത്. ഇന്നലെ രാത്രി 12മണിക്കും രണ്ടിനും ഇടയിലാണ് അമ്മയേയും കുട്ടിയേയും കാണാതായത്. നാട്ടുകാർ നടത്തിയ തിരച്ചിലിൽ വീടിന്റെ 150 മീറ്റർ അകലെയുള്ള കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. അമ്മയെ നാട്ടുകാർ പുറത്തെടുത്തെങ്കിലും കുട്ടിയെ കണ്ടെത്താനായില്ല. തുടർന്ന് തിരൂരിൽ നിന്നും ഫയർഫോഴ്സ് എത്തിയാണ് കുട്ടിയെ പുറത്തെടുത്തത്. മൃത ദേഹങ്ങൾ തിരൂർ ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
Comments are closed.