1470-490

പ്രാവാസികളോടുള്ള ഇരട്ട സമീപനം ലജ്ജാകരം.

പി. എ അബ്ദുൾ സലാം 

ചേലക്കര:പ്രവാസികൾ വരുന്നത് തടയിടുന്നതിന് പിണറായി സർക്കാർ പറയുന്ന ന്യായീകരണങ്ങൾക്ക് യാതൊരു നീതീകരണവുമില്ലെന്ന്  എസ്.ടി.യു.ജില്ലാ പ്രസിഡൻറ് പി.എ.അബ്ദുൾ സലാം പറഞ്ഞു .

പ്രവാസികളോടുള്ള സർക്കാർ വഞ്ചനക്കെതിരെ ചേലക്കര സിവിൽ സ്റ്റേഷനു മുമ്പിൽ മുസ്ലിം ലീഗ് ചേലക്കര നിയോജക മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ സമരം ഉത്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം

കോവിഡ് വ്യാപനത്തെ പ്രതിരോധിക്കാൻ വിദേശത്ത് നിന്ന് വരുന്നവരെ മാത്രം മാറ്റി നിർത്തുന്നതിൽ ഒരു യുക്തിയുമില്ല. ചൈനയിലേതിന്റെ ഇരട്ടിയിലധികം ആളുകൾ മഹാരാഷ്ട്രയിൽ മാത്രം മരണമടഞ്ഞു. അവിടെ നിന്നും കേരളത്തിലേക്ക് വരുന്നവർക്ക് എന്തുകൊണ്ടാണ് കോവിഡ് ടെസ്റ്റ് നിർബന്ധമാക്കാത്തത് ?

ഗൾഫ് രാജ്യങ്ങളിൽ ഉള്ളതിനേക്കാൾ അധികം കോവിഡ് രോഗികൾ ഇതര സംസ്ഥാനങ്ങളിൽ ഉണ്ട്. അവർക്കൊന്നുമില്ലാത്ത നിബന്ധനകളാണ് പ്രവാസികൾക്കുമേൽ അടിച്ചേൽപ്പിക്കുന്നത്. ദുരിതമനുഭവിക്കുന്ന പ്രവാസികൾക്ക് വേണ്ടി ഒന്നും ചെയ്യാത്ത കേരള സർക്കാർ അവരെ അപശകുനങ്ങളായാണ് കാണുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. പ്രവാസികൾക്ക് നീതി ലഭിക്കുന്നതിനു വേണ്ടിയുള്ള പോരാട്ടത്തിൽ മുസ്‌ലിം ലീഗ് ഏതറ്റം വരെയും പോകുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

മുസ്ലിം ലീഗ്‌ ചേലക്കര  മണ്ഡലം പ്രസിഡൻ്റ് കെ.എ.മുഹമ്മദ് കുട്ടി അധ്യക്ഷത വഹിച്ചു.

ജനറൽ സെക്രട്ടറി ടി.കെ. സെയ്തലവി, എം.വി.സുലൈമാൻ, പി.എം.മുസ്തഫ, കെ.എം.ഹനീഫ, ഇ .എച്ച്.യൂസഫ്, കെ.എ.മുഹമ്മദാലി, പി.വി.അലി, ബി.സിദ്ധീഖ് എന്നിവർ സംസാരിച്ചു.

Comments are closed.

x

COVID-19

India
Confirmed: 43,134,145Deaths: 524,348