1470-490

പ്രവാസികളുടെ ജീവനുകൾ ബലിയാടാക്കരുത് – സയ്യിദ് സാദി ഖലി തങ്ങൾ

പ്രയാസപ്പട ലോഗോ പ്രകാശനം ചെയ്തു

വേലായുധൻ പി മൂന്നിയൂർ

തേഞ്ഞിപ്പലം: പ്രവാസികളുടെ പ്രതിസന്ധി പരിഹരിക്കുന്ന കാര്യത്തിൽ ജാഗ്രതയിൽ പ്രവർത്തിക്കേണ്ട സർക്കാരുകൾ കാണിക്കുന്ന അനാസ്ഥ അവരുടെ ജീവനുകളെയാണ് ബാധിക്കുന്ന തെന്ന് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ പ്രസ്താവിച്ചു.
മാറി മാറി വരുന്ന സർക്കാരുകൾ പ്രവാസി സമൂഹം പ്രതീക്ഷിക്കുന്ന സഹകരണത്തിന് തയ്യാറാകാറില്ല.പ്രവാസികൾക്ക് പ്രലോഭനങ്ങളും വെറും വാക്കുകളും നൽകാൻ ഭരണകൂടങ്ങൾ മത്സരിക്കുകയാണ്. പ്രവാസികളിൽ ഭൂരിഭാഗവും നാട്ടിലെക്ക് വരാൻ ആഗ്രഹിക്കുന്നവരല്ല. പിടിച്ചു നിൽക്കാൻ കഴിയാത്തതുകൊണ്ടാ ണ് അവർ മടക്കം ആഗ്രഹിക്കുന്നത്. പലരും രോഗബാധയെ ഭയപ്പെടുന്നു. അവരെ തിരിച്ചെത്തിക്കെണ്ടത് സർക്കാറുകളുടെ ബാധ്യതയാണ്. .പ്രവാസി വിഷയങ്ങൾ വരുമ്പോൾ അവരുടെ അവകാശങ്ങൾ നേടിയെടുക്കുന്നതിന് സംസ്ഥാനത്തുടനീളം വ്യാപകമായ പ്രവർത്തനങ്ങളാണ് പ്രവാസി ലീഗ് നിർവ്വഹിക്കുന്നത്. മുസ്ലിം ലീഗിന്റെ ആശയാദർശങ്ങൾ പ്രചരിപ്പിക്കുന്നതിൽ പ്രവാസി ലീഗ് ബഹുദൂരം മുന്നിലാണെന്നും അദ്ദേഹം വ്യക്തമാക്കി .
ബ്ലാക്ക്മാസ്ക്ക്, ഇലയുണ്ട് സദ്യയില്ല തുടങ്ങിയവക്കു ശേഷം
പ്രവാസി ലീഗ് നടത്തുന്ന സമരപരിപാടിയുടെ മൂന്നാം ഘട്ടത്തിന് പ്രവാസപ്പടയെന്ന് നാമകരണവും ലോഗോ പ്രകാശനവും അദ്ദേഹം നിർവ്വഹിച്ചു
പാണക്കാട് നടന്ന ചടങ്ങിൽ സംസ്ഥാന പ്രസിഡണ്ട് ഹനീഫ മൂന്നിയൂർ അധ്യക്ഷത വഹിച്ചു.. ജനറൽ സെക്രട്ടറി കെ.പി.ഇമ്പിച്ചി മമ്മു ഹാജി, പി.എം.കെ.കാഞ്ഞിയൂർ, കെ.സി.അഹമ്മത് ജലീൽ വലിയക ത്ത് സംബസിച്ചു.

Comments are closed.

x

COVID-19

India
Confirmed: 43,125,370Deaths: 524,260