1470-490

യുവാവിനെ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി.

കോട്ടക്കൽ: കോട്ടക്കൽ ആട്ടീരി സ്വദേശി തൊട്ടിയിൽ അഹമ്മദ് കുട്ടി മകൻ മുഹമ്മദ് അനീസ് (40)നെയാണ് കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ചങ്കുവട്ടി അൽമാസ് ആശുപത്രിയുടെ കാർ പാർക്കിങ്ങിലായിരുന്നു കാർ നിർത്തിയിട്ടിരുന്നത്. വെള്ളിയാഴ്ച ഉച്ചയോടെയാണ് കാറിനുള്ളിൽ മരിച്ച നിലയിൽ യുവാവിനെ കണ്ടെത്തിയത്. ഉടനെ ആശുപത്രി അധികൃതർ പോലീസിൽ വിവരമറിയിക്കുകയായിരുന്നു. കോട്ടക്കൽ സി.ഐ കെ.ഒ. പ്രദീബ്, എസ്.ഐ. റിയാസ് ചാക്കിരി എന്നിവരുടെ നേതൃത്വത്തിൽ പരിശോധന നടത്തി. മലപ്പുറത്തു നിന്നും വിരലടയാള വിദക്തർ, ഫോറൻസിക് വിഭാഗം എന്നിവർ പരിശോധ നടത്തി. മൃതദേഹത്തിന് രണ്ടു ദിവസം പഴക്കമുണ്ടെന്ന് പോലീസ് പറഞ്ഞു. തിരൂർ ഡി.വൈ.എസ്.പി പി. സുരേശ് ബാബുവിൻ്റെ നേതൃത്വത്തിൽ അന്വേശണമാരംഭിച്ചു. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി. മൂന്നു ദിവസം മുമ്പാണ് യുവാവ് വീടുവിട്ടിറങ്ങിയത്. യുവാവിനെ കാണാതായതായി വീട്ടുകാർ പോലീസിൽ പരാതി നൽകിട്ടില്ല. എന്നാൽ രണ്ടു ദിവസം മുമ്പുവരെ വീട്ടുകാർ വിളിച്ചന്വേഷിച്ചപ്പോൾ താൻ കോട്ടക്കലിലുണ്ടെന്ന് പറഞ്ഞാതായാണ് ബന്ധുക്കൾ പറയുന്നത്. വിദേശത്ത് എണ്ണ ഖനന കമ്പനിയിൽ ജോലി ചെയ്യുന്ന അനീസ് ഏതാനും മാസക്കൾക്കു മുമ്പാണ് നാട്ടിലെത്തിയത്. ആറു മാസങ്ങൾക്കു മുമ്പ് തൻ്റെ ഉടമസ്ഥതയിലുള്ള ബസ് വിൽപ്പന്ന നടത്തിയിരുന്നു. മൃതദേഹത്തിൻ്റെ നെറ്റിയിലെ പാടും വസ്ത്രത്തിലെ പൊടിമണ്ണും മരണത്തിൽ ധുരൂ ഹത തോന്നിക്കുന്നതായി നാട്ടുകാർ പറയുന്നു.
മാതാവ്: ആയിശുമ്മു
ഭാര്യ: അസ്മത്ത്
മക്കൾ: അബിയാസ് , അഫ്നാസ്, അദീബ്.

Comments are closed.

x

COVID-19

India
Confirmed: 43,125,370Deaths: 524,260