മലപ്പുറത്ത് നാല് ദിവസങ്ങളില്‍ ശക്തമായ മഴക്ക് സാധ്യത

മഞ്ഞ ജാഗ്രത പ്രഖ്യാപിച്ചു
ജില്ലയില്‍ അടുത്ത നാല് ദിവസങ്ങളില്‍ കാറ്റോടു കൂടിയുള്ള ശക്തമായ മഴയ്ക്ക് സാധ്യത. ജൂണ്‍ 20, 21, 22, 23 തീയതികളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ ജാഗ്രത പ്രഖ്യാപിച്ചു. ഒറ്റപ്പെട്ടയിടങ്ങളില്‍ 24 മണിക്കൂറില്‍ 64.5 മി.മി മുതല്‍ 115.5 മി.മി വരെയുള്ള ശക്തമായ മഴക്കാണ് സാധ്യത. പൊതുജനങ്ങളും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും ജാഗ്രത പാലിക്കണം. ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ വസിക്കുന്നവര്‍, നദിക്കരകളില്‍ താമസിക്കുന്നവര്‍, തീരദേശവാസികള്‍ തുടങ്ങിയവര്‍ പ്രത്യേക ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.
Comments are closed.