1470-490

മലപ്പുറം ജില്ലയിലെ ക്ലബുകളെ പൊലീസ് ആദരിക്കുന്നു


കോവിഡ് 19 പ്രതിരോധപ്രവര്‍ത്തനങ്ങളില്‍ മികച്ച പ്രകടനം കാഴ്ചവച്ച മലപ്പുറം ജില്ലയിലെ ക്ലബുകളെ ജില്ലാ പൊലീസ് ആദരിക്കുന്നു.  ക്ലബുകളുടെ ആത്മാര്‍ഥമായ പ്രവര്‍ത്തനം കണക്കിലെടുത്ത്  ഓരോ ഗ്രാമപഞ്ചായത്തിലെയും ഒരു മികച്ച ക്ലബിനെയാണ് ആദരിക്കുക. കൂടാതെ ജില്ലാതലത്തില്‍ മികച്ച പ്രവര്‍ത്തനം നടത്തിയ മൂന്നു ക്ലബുകള്‍ക്ക് ക്യാഷ് അവാര്‍ഡും നല്‍കും.  മാസ്‌ക് ധരിക്കുന്നതും സാമൂഹിക അകലം പാലിക്കുന്നതുമായി ബന്ധപ്പെട്ട് പൊതുജനങ്ങള്‍ക്കിടയില്‍ ക്ലബുകള്‍ നടത്തിയ മികച്ച ബോധവത്ക്കരണ പ്രവര്‍ത്തനങ്ങളാണ് അവാര്‍ഡിനായി പരിഗണിക്കുക. ജൂലൈ 30 വരെ മലപ്പുറം ജില്ലയില്‍ ക്ലബുകള്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളെ പരിഗണിച്ചാണ് അവാര്‍ഡ് നല്‍കുക. താത്പര്യമുള്ള ക്ലബുകള്‍ ജൂലൈ 30വരെ അവര്‍ നടത്തിയ ബോധവത്ക്കരണ പ്രവര്‍ത്തനങ്ങളുടെ ഫോട്ടോ, വീഡിയോ, വാര്‍ത്തകള്‍ എന്നിവ സഹിതം അതത് പൊലീസ് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാര്‍ മുമ്പാകെ സമര്‍പ്പിക്കണമെന്ന് ജില്ലാപൊലീസ് മേധാവി അറിയിച്ചു.

Comments are closed.