1470-490

സാംസ്കാരിക പ്രവർത്തനങ്ങൾ നിലനിർത്തുന്നതിൽ ലൈബ്രറികളുടെ പങ്ക് നിസ്തുലം

സാംസ്കാരിക പ്രവർത്തനങ്ങൾ നിലനിർത്തുന്നതിൽ ലൈബ്രറികളുടെ പങ്ക് നിസ്തുലം -രാജു കാട്ടുപുനം.

തലശ്ശേരി: നാട്ടിൽ സാംസ്കാരിക പ്രവർത്തനങ്ങൾ നിലനിൽകുന്നത് ലൈബ്രറികളിലൂടെയാണെന്ന് പ്രശസ്ത ബാലസാഹിത്യകാരനും എഴുത്തുകാരനുമായ രാജു കാട്ടുപുനം ചൂണ്ടിക്കാട്ടി.- വായന പക്ഷാചരണത്തിന്റെ താലൂക്ക്തല ഉത്ഘാടനം പ്രസ് ഫോറം ഹാളിൽ നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. – സമൂഹത്തിൽ ദുരിതം ബാധിക്കുമ്പോഴും മൂല്യച്യുതി ഉണ്ടാവുമ്പോഴും ലൈബ്രറി പ്രവർത്തകരും സാംസ്കാരിക പ്രവർത്തകരും നിശ്ശബ്ദരാവരുത് – പ്രളയം, കോവിഡ് പോലുള്ള മഹാദുരന്തങ്ങൾ സംഭവിക്കുമ്പോൾ കേരളം ലോകത്തിന് മാതൃകയാവുന്നത് സാംസ്കാരിക, ലൈബ്രറി പ്രവർത്തകരുടെ സജീവ ഇടപെടലുകളെ തുടർന്നാണ് – വായനയുടെ മുഖം ഇപ്പോൾ മാറിയിട്ടുണ്ട്.- ഇലക്ട്രോണിക് മാധ്യമങ്ങളിലൂടെ തെന്നി ഒഴുകി വായിക്കാനാണ് പുതുതലമുറ ഇഷ്ടപ്പെടുന്നത്.- എങ്കിലും വായന മരിക്കുന്നില്ലെന്ന് സാഹിത്യകാരൻ പറഞ്ഞു. – ആസാദ് ലൈബ്രറിയും തലശ്ശേരി പ്രസ് ഫോറത്തിൽ പ്രവർത്തിക്കുന്ന പത്രാധിപർ ഇ.കെ.നായനാർ മെമ്മോറിയൽ ലൈബ്രറിയും സംയുക്തമായാണ് ചടങ്ങ് സംഘടിപ്പിച്ചത് – താലൂക് ലൈബ്രറി കൌൺസിൽ പ്രസിഡണ്ട് ഇ.നാരായണൻ അധ്യക്ഷത വഹിച്ചു.സി.സോമൻ, നവാസ് മേത്തർ, അനീഷ് പാതിരിയാട്, സംസാരിച്ചു. പവിത്രൻ മൊകേരി സ്വാഗതവും ഭാസ്കരൻകൂറാറത്ത് നന്ദിയും

Comments are closed.

x

COVID-19

India
Confirmed: 43,123,801Deaths: 524,241