1470-490

ആരോഗ്യ ഉപകേന്ദ്രങ്ങൾക്ക് ലാപ്ടോപ്പ് വിതരണം ചെയ്തു

എടപ്പാൾ: കാലടി ഗ്രാമ പഞ്ചായത്തിലെ ആരോഗ്യ ഉപകേന്ദ്രങ്ങൾക്ക് ഗ്രാമപഞ്ചായത്ത് ലാപ്ടോപ്പ് വിതരണം ചെയ്തു. കണ്ടനകം, കാടഞ്ചേരി, കാലടി, പോത്തന്നൂർ ഉപകേന്ദ്രങ്ങൾക്കാണ് ലാപ്ടോപ്പ് നൽകിയത്. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ പി കവിത വിതരണോദ്ഘാടനം നിർവഹിച്ചു. വൈ. പ്രസിഡണ്ട് പി കെ ബക്കർ, എം വി പ്രേമ, മെഡിക്കൽ ഓഫീസർ ഡോക്ടർ കെ പി മൊയ്തീൻ,ഡോ. പൂജ പുരുഷോത്തമൻ, പി വിജയകുമാരി, പി കെ പ്രഭാകരൻ, എം ജയശ്രീ, കെ യു സൂസമ്മ, ടി ആൻഡ്രൂസ് തുടങ്ങിയവർ സംസാരിച്ചു.

Comments are closed.

x

COVID-19

India
Confirmed: 43,123,801Deaths: 524,241