1470-490

പ്രവാസികളുടെ കാര്യത്തിൽ സർക്കാർ സ്വീകരിച്ച നിലപാടാണ് ശരി

പ്രവാസികളുടെ കാര്യത്തിൽ സർക്കാർ സ്വീകരിച്ച നിലപാടാണ് ശരി :ഇ.പി.ജയരാജൻ — തലശ്ശേരി— കോ വിഡ് പ്രതിസന്ധിയിൽ പ്രവാസികളുടെ വിഷയത്തിൽ സർക്കാർ സ്വീകരിച്ച നിലപാട് തീർത്തും ശരിയാണെന്ന് മന്ത്രി ഇ.പി.ജയരാജൻ തലശ്ശേരിയിൽ പറഞ്ഞു.മലബാർ കാൻസർ സെന്ററിനായി തലശ്ശേരി ലയൺസ് ക്ലബ്ബ് നൽകുന്ന മൊബൈൽ ബ്ലഡ് ബാങ്ക് വാഹനത്തിന്റെ താക്കോൽദാനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.. – കോ വിഡ് വൈറസ് വാഹകരും അല്ലാത്തവരും ഒരേ വിമാനത്തിൽ വന്നാലുണ്ടാവുന്ന ഭവിഷ്യത്താണ് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടിയത് -ഇത് തൽപരകക്ഷികൾ വളച്ചൊടിച്ച് തെറ്റിദ്ധാരണകൾ പരത്തുകയാണെന്ന് മന്ത്രി വിശദീകരിച്ചു.’ കൊറോണ അടുത്ത കാലത്തൊന്നും നമ്മുടെ പരിസരത്ത് നിന്നും വിട്ടു പോവുന്ന ലക്ഷണമില്ല’ – ശാരീരിക അകലം പാലിച്ചു ജാഗ്രതയോടെ സ്വയം സൂക്ഷിക്കലാണ് അദികാമ്യം. – ഡോ.എസ്.രാജിവ് അധ്യക്ഷത വഹിച്ചു.എ.എൻ.ഷംസീർ എം.എൽ.എ, നഗരസഭാ ചെയർമാൻ സി.കെ.രമേശൻ,, ഡോ.സതീശൻ ബാലസുബ്രഹ്മണ്യം ,, പ്രദീപ് പ്രതിഭ. ഡോ. മോഹൻ, കെ.വി.രാമചന്ദ്രൻ സംസാരിച്ചു.

Comments are closed.

x

COVID-19

India
Confirmed: 43,123,801Deaths: 524,241