1470-490

കോവിഡ് ഭേദമായി പതിമൂന്ന് പേര്‍ വീടുകളിലേക്ക് മടങ്ങി

മലപ്പുറം: കോവിഡ് 19 സ്ഥിരീകരിച്ച് വിദഗ്ധ ചികിത്സക്കു ശേഷം രോഗം ഭേദമായ 13 പേര്‍ വീടുകളിലേക്ക് മടങ്ങി. 11 പേര്‍ മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിന്നും രണ്ട് പേര്‍ കാളികാവ് സഫ ആശുപത്രിയില്‍ നിന്നുമാണ് വീടുകളിലേക്ക് മടങ്ങിയത്.
രാമനാട്ടുകര വൈദ്യരങ്ങാടി സ്വദേശി റിതുജ (24), ചേലമ്പ്ര സ്വദേശി വിനുലാല്‍ (33), അതളൂര്‍ സ്വദേശി ശ്രീനാഥ് (31), ആനക്കയം സ്വദേശി നിധീഷ് (27), ഭിക്ഷാടകനായ അരശന്‍ (80), തിരൂരങ്ങാടി സ്വദേശി അബ്ദുല്‍ നാസര്‍ (48), പരപ്പനങ്ങാടി സ്വദേശിനി മൂന്നുവയസുകാരി, മാരിയാട് സ്വദേശി ഉബൈദ് (33), ചാപ്പനങ്ങാടി സ്വദേശി മുഹമ്മദ് മന്‍സൂര്‍ (32), പാങ്ങ് സ്വദേശി ഷരീഫ് (41), എടവണ്ണ സ്വദേശി വിഷ്ണു (25), പട്ടാമ്പി സ്വദേശി ഹബീബ് (33), കല്‍പകഞ്ചേരി സ്വദേശി ഹാരിസ് (36) എന്നിവരാണ് രോഗമുക്തരായത്.
പ്രത്യേക ആംബുലന്‍സുകളിലാണ് ആരോഗ്യ വകുപ്പ് ഇവരെ വീടുകളില്‍ എത്തിച്ചത്. ആരോഗ്യ വകുപ്പിന്റെ  നിര്‍ദേശ പ്രകാരം പതിനാല്  പേരും പൊതു സമ്പര്‍ക്കമില്ലാതെ 14 ദിവസം വീടുകളില്‍ പ്രത്യേക നിരീക്ഷണത്തില്‍

Comments are closed.

x

COVID-19

India
Confirmed: 43,134,145Deaths: 524,348