1470-490

ബസ്സ് തൊഴിലാളികൾ ധർണ്ണ നടത്തി


ഗുരുവായൂർ: ബസ്സ് വ്യവസായം സംരക്ഷിക്കുക, തൊഴിലാളികളുടെ തൊഴിലും കൂലിയും സംരക്ഷിക്കുക, സർക്കാർ വ്യവസായത്തിനും തൊഴിലാളിക്കും പ്രത്യേക പാക്കേജ് അനുവദിക്കുക, മോട്ടോർ ക്ഷേമ ബോർഡ് തൊഴിലാളിക്ക് പ്രത്യേക ആനുകൂല്യങ്ങൾ നൽകുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു ബിഎംഎസ് നേതൃത്വത്തിൽ ബസ്സ് തൊഴിലാളികൾ ഗുരുവായൂരിൽ പ്രതിഷേധ ധർണ്ണ നടത്തി. ബി.എം.എസ് ജില്ലാ ജോ. സെക്രട്ടറി സേതു തിരുവെങ്കിടം ധർണ്ണ ഉത്ഘാടനം ചെയ്തു. വി.എസ്. പ്രകാശൻ അധ്യക്ഷത വഹിച്ചു, യൂണിറ്റ് ഭാരവാഹികളായ രാഹുൽ രമേശ്, എ.കെ അജി, ബിജു പറങ്ങുനാട്ടു എന്നിവർ പ്രസംഗിച്ചു.

Comments are closed.

x

COVID-19

India
Confirmed: 43,125,370Deaths: 524,260