1470-490

നായനാർ ബസ് ടെർമിനൽ 22 ന് തുറന്നു കൊടുക്കും

ബാലുശേരി നായനാർ ബസ് ടെർമിനൽ 22 ന് തിങ്കളാഴ്ച മന്ത്രി രാമകൃഷ്ണൻ തുറന്നുകൊടുക്കും

ബാലുശേരി: മലയോര മേഖലയുടെ ആസ്ഥാനമായ ബാലുശേരി ബസ് സ്റ്റാന്റിന്റെ ഉദ്ഘാടനം തിങ്കളാഴ്ച വൈകുന്നേരം 4.30 ന് മന്ത്രി ടി.പി.രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്യും.എം.എൽ.എ.പുരുഷൻ കടലുണ്ടി യുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 3 – 54 കോടി രൂപയും ഗ്രാമ പഞ്ചായത്ത് 19 ലക്ഷം രൂപയും ചെലവഴിച്ചാണ് സ്റ്റാന്റ് നവീകരിച്ചത്. യാത്രക്കാരുടെ ചിരകാലാഭിലാഷമാണ് ഇതൊടെയാഥാർത്ഥ്യമാകുന്നത്.ജില്ലയിലെ പ്രധാന ടൗണായ ബാലുശേരി കൊയിലാണ്ടി – എടവണ്ണ സംസ്ഥാന പാതയോരത്താണ്. ടൂറിസത്തിന്റെ അനന്ത സാധ്യത തേടുന്ന പ്രദേശങ്ങളെല്ലാം ബാലുശേരിയിൽ നിന്നും വിളിപ്പാടകലെയാണ്.സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ബാലുശേരി കോട്ടയിലെത്തുന്ന ഭക്തർ ക്ക് ബസ് സ്റ്റാന്റ് അനുഗ്രഹമാകും.ബാലുശേരി ടൗണിന്റെ തന്നെ മുഖഛായ മാറുന്ന സ്റ്റാൻറിൽ ഭിന്നശേഷി ക്കാർക്കുള്ള ശൗചാലയം, സ്ത്രീ കൾക്കും പുരുഷന്മാർക്കു മുള്ള ശൗചാലയം, എ.ടി.എം.കൗണ്ടർ, ഷീവെയിറ്റിങ് ഏരിയ, വൈകുന്നേരം 6 മണി മണി മുതൽ രാവിലെ 6 മണി വരെ വനിതകൾക്ക് താമസിക്കാനായി ഷി ലോഡ്ജ് ഉണ്ടായിരിക്കും.പുരുഷൻ കടലുണ്ടി എം.എൽ.എ.അധ്യക്ഷത വഹിക്കും

Comments are closed.

x

COVID-19

India
Confirmed: 43,129,563Deaths: 524,303