യുവമോർച്ച പ്രവർത്തകർ ചൈനയുടെ പതാക കത്തിച്ച് പ്രതിഷേധിച്ചു.

കുറ്റ്യാടി :- ഇന്ത്യൻ സൈനികരെ ആക്രമിച്ച് നിഷ്ഠൂരമായി വധിച്ച ചൈനീസ് പട്ടാള ഭീകരതയ്ക്കെതിരെ യുവമോർച്ച കുറ്റ്യാടി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ കുറ്റ്യാടിയിൽ ചൈനീസ് പതാക കത്തിച്ച് പ്രതിഷേധിച്ചു.ബി.ജെ.പി.കുറ്റ്യാടി നിയോജക മണ്ഡലം ജനറൽ സെക്രട്ടറി ഒ.പി.മഹേഷ് ഉദ്ഘാടനം ചെയ്തു.വിനീത് നിട്ടൂർ അധ്യക്ഷത വഹിച്ചു. സുകിലേഷ് പി.സി, സ്വരൂപ് മേമുണ്ട, എ.വി സുരേന്ദ്രൻ, സനീഷ് പി.പി.അനീഷ് കെ.എം. എന്നിവർ സംസാരിച്ചു.
Comments are closed.