1470-490

വായന ദിനത്തോടനുബന്ധിച്ച് പുസ്തകങ്ങൾ സമ്മാനിച്ചു.

വായന ദിനത്തോടനുബന്ധിച്ച് കുനംമൂച്ചി സത്സംഗീന്റെ ആഭിമുഖ്യത്തിൽ കെ.എസ്.ഇ.ബികൂനംമൂച്ചി  ഓഫീസ് ലൈബ്രററിയിലേക്ക് പുസ്തകങ്ങൾ സമ്മാനിച്ചു. ഓഫീസിൽ നടന്ന ചടങ്ങിൽ ചൂണ്ടൽ സെന്റ് ജോസഫ് ആശ്രുപത്രി അഡ്മിനിസ്ട്രേറ്റർ സിസ്റ്റർ അൽഫോൺസ് മരീയയിൽ നിന്നും കെ.എസ്.ഇ.ബി. സബ് എഞ്ചീനിയർമാരായ ടി.ആർ ബെന്നി, ലീജിത്ത് എന്നീവർ പുസ്തകങ്ങൾ ഏറ്റുവാങ്ങി. സത്സംഗ് ചെയർമാൻ പി.ജെ. സ്റ്റൈജു അധ്യക്ഷനായി.യോഗത്തിൽ സെക്ഷൻ ഓഫീസ് സുപ്രണ്ട് റോമിയോ, കുന്നംകുളം താലൂക്ക് ഗ്രന്ഥശാല സംഘം എക്സിക്യൂട്ടീവ് അംഗം വിനു ജോൺസൺ, കെ.എസ്.ഇ.ബി ജീവനക്കാരായ സി.ഡി. ഫ്രാൻസിസ്, ടി.എസ് രൻജിത്ത്, ടി.എച്ച് മൈക്കിൾ, വ്യാപാരി വ്യവസായി ഏകോപന സമിതി ഭാരവാഹി വി.ഡി. തോമസ്, ടി.ജെ വിജു മാസ്റ്റർ, പി.എസ്.അമ്യത, പി.ജെ. ബിജോയ്  എന്നിവർ സംസാരിച്ചു. ഓൺലൈൻ പഠന സൗകര്യത്തിനായി നിർധന കുടുംബത്തിന് മണിക്കൂറുകൾകക്കം വൈദ്യുതി കണക്ഷൻ നൽകുന്നതിന് നേതൃത്വം നൽകിയ കെ.എസ്.ഇ. ബി. ജീവനക്കാരെ ചടങ്ങിൽ ആദരിച്ചു. കണ്ടാണശ്ശേരി വാഴാവിൽ നെല്ലിക്കൽ രാജന്റെ വീട്ടിലേക്കാണ് മക്കളുടെ പഠനത്തിനായി വൈദ്യുതി എത്തിച്ചത്.

Comments are closed.

x

COVID-19

India
Confirmed: 43,134,145Deaths: 524,348