1470-490

വായനാ ദിനത്തോടനുബന്ധിച്ച്, പുസ്തക വിതരണം…

വായനാ ദിനത്തോടനുബന്ധിച്ച്,
രാജീവ് ഗാന്ധി റൂറൽ സഹകരണ സംഘത്തിന്റെ നേതൃത്വത്തിൽ അംഗങ്ങൾക്ക് പുസ്തക വിതരണം സംഘടിപ്പിച്ചു.. മലയാളത്തിലെ പ്രശസ്തരായ എഴുത്തുകാരുടെ, രചനകൾ സൗജന്യമായി അംഗങ്ങളുടെ വീടുകളിലേക്ക് വിതരണം നടത്തും. മികച്ച വായനാ കുറിപ്പ് തെയ്യാറാക്കുന്ന വിദ്യാർത്ഥികൾക്ക് സംഘത്തിന്റെ പൊതുയോഗത്തിൽ പുരസ്കാരങ്ങൾ വിതരണം ചെയ്യുമെന്നും സംഘം പ്രസിഡന്റ് പി.എൻ. അനിൽ മാസ്റ്റർ അറിയിച്ചു. പഞ്ചായത്തംഗം ശ്രീജ നന്ദൻ , പ്രശസ്ത തച്ചുശാസ്ത്ര വിദഗ്ദനും, എഴുത്തുകാരനുമായ ഡോ.പി.വി. ഔസേഫിന് നൽകി കൊണ്ട് ഉദ്ഘാടനം നിർവ്വഹിച്ചു. ഡയറക്ടർ പൗലോസ് മാസ്റ്റർ സ്വാഗതം പറഞ്ഞു. ജോസഫ് കെ.എ, രാജൻ പെരുവഴിക്കാട്ട്, രാമകൃഷ്ണൻ, പരമേശ്വരൻ വി എസ്, ബെന്നി പി എം, വാസുദേവൻ ടി.ബി., മജീഷ്, ഗ്രേയ്സി ജോഷി, ലക്ഷ്മി മേനോൻ സി, സതി ജിൻരാജ്. എന്നിവർ ചടങ്ങിൽ പങ്കെടുത്തു..സംഘം സെക്രട്ടറി ജോയ്സി വി.എൽ നന്ദി രേഖപ്പെടുത്തി.

Comments are closed.

x

COVID-19

India
Confirmed: 43,125,370Deaths: 524,260