1470-490

വീരമൃത്യു വരിച്ച ധീര ജവാന്മാർക്ക് ബിജെപി ആദരാഞ്ജലികളർപ്പിച്ചു.

അതിർത്തിയിൽ ചൈനയുടെ ആക്രമണത്തിൽ വീരമൃത്യു വരിച്ച ധീര ജവാന്മാർക്ക് ബിജെപി കൊടകര പഞ്ചായത്ത് കമ്മിറ്റിയുടെ  നേതൃത്വത്തിൽ ആദരാഞ്ജലികളർപ്പിച്ചു.  ചൈനയുടെ പതാക കത്തിച്ചു പ്രതിഷേധവും  രേഖപ്പെടുത്തി. തുടർന്ന്  ചൈന ഉത്പന്നങ്ങൾ ബഹിഷ്കരിക്കണമെന്ന് ആഹ്വാനവും ചെയ്തു.
ബിജെപി ചാലക്കുടി നിയോജകമണ്ഡലം സെക്രട്ടറി ടി. വി. പ്രജിത്ത് ഉത്ഘാടനം ചെയ്തു. ബിജെപി പഞ്ചായത്ത് പ്രസിഡന്റ് ബിജേഷ് വട്ടേക്കാട് അധ്യക്ഷത വഹിച്ചു. കർഷകമോർച്ച ജില്ലാകമ്മിറ്റി അംഗം വി.കെ. മുരളി, പി. എം. കൃഷ്ണൻകുട്ടി,  രഞ്ജിത്ത് കാടുവെട്ടി എന്നിവർ നേതൃത്വം നൽകി.

Comments are closed.

x

COVID-19

India
Confirmed: 43,123,801Deaths: 524,241