1470-490

ബാലുശേരി ടൗൺ നവീകരണം:എം.എൽ. എ പൂർണ പരാജയം

ബാലുശേരി ടൗൺ നവീകരണ പ്രവൃത്തിയിലെ അനാസ്ഥയിൽ പ്രതിഷേധിച്ച് നിയോജകമണ്ഡലം യൂത്ത് ലീഗ് കമ്മിറ്റി ബാലുശ്ശേരിയിൽ സംഘടിപ്പിച്ച ‘സമരകാഹളം’ സംസ്ഥാന ജനറൽ സെക്രട്ടറി പി കെ ഫിറോസ് ഉദ്ഘാടനം ചെയ്യുന്നു

ബാലുശേരി ടൗൺ നവീകരണം:എം.എൽ. എ പൂർണ പരാജയം:യൂത്ത് ലീഗ്

ബാലുശേരി: ബാലുശേരി ടൗൺ നവീകരണ പ്രവൃത്തിയിലെ അനാസ്ഥയിൽ പ്രതിഷേധിച്ച് നിയോജകമണ്ഡലം യൂത്ത് ലീഗ് ബാലുശേരി ബസ്റ്റാൻഡ് പരിസരത്ത് ‘സമര കാഹളം’സംഘടിപ്പിച്ചു. പരിപാടി യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ ഫിറോസ് ഉദ്ഘാടനം ചെയ്തു. വ്യാപാരികളും തൊഴിലാളികളും വർഷങ്ങളായി നേരിടുന്ന ദുരിതത്തിന് അറുതി വരുത്താൻ എം.എൽ.എ തയ്യാറാകണമെന്ന് പി.കെ ഫിറോസ് ആവശ്യപ്പെട്ടു. മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിൽ കോടികൾ മുടക്കി കവാടങ്ങൾ നിർമ്മിക്കാൻ മത്സരിക്കുന്ന ബാലുശേരി എം.എൽ.എ’ കവാടം എം.എൽ.എ’ യാണെന്ന് ഫിറോസ് പരിഹസിച്ചു. ചടങ്ങിൽ നിയോജക മണ്ഡലം പ്രസിഡണ്ട് പി.എച്ച്. ഷമീർ അധ്യക്ഷത വഹിച്ചു.ജില്ല യൂത്ത് ലീഗ് പ്രസിഡണ്ട് സാജിദ് നടുവണ്ണൂർ മുഖ്യ പ്രഭാഷണം നടത്തി. മണ്ഡലം മുസ്‌ലിം ലീഗ് പ്രസിഡണ്ട് സാജിദ് കോറോത്ത് ,ജന.സെക്രട്ടറി ഷാഹുൽ ഹമീദ് നടുവണ്ണൂർ, കെ.അഹമ്മദ് കോയ മാസ്റ്റർ, നിസാർ ചേലേരി, ടി. നിസാർ, കെ.ടി.കെ.ഹമീദ്, യു.കെ.റഫീഖ്, ഫൈസൽ എടവന, കെ കെ മുനീർ, ഫസൽ കൂനഞ്ചേരി ,ഷംസീർ ആശാരിക്കൽ,ഷഫീഖ് മാമ്പൊയിൽ, അലി പുതുശ്ശേരി, റിയാസ് കായണ്ണ സംസാരിച്ചു.ജന.സെക്രട്ടറി സി.കെ.ഷക്കീർ സ്വാഗതവും ലത്തീഫ് നടുവണ്ണൂർ നന്ദിയും പറഞ്ഞു.

Comments are closed.

x

COVID-19

India
Confirmed: 43,129,563Deaths: 524,303