ഓട്ടോറിക്ഷാ നിയന്ത്രണം വിട്ട് മറിഞ്ഞ് ഡ്രൈവർ മരിച്ചു

തലശ്ശേരി : ഓട്ടോറിക്ഷാ നിയന്ത്രണം വിട്ട് മറിഞ്ഞ് ഓട്ടോ ഡ്രൈവർ മരിച്ചു. .ടെമ്പിൾ ഗെയ്റ്റ് ജഗന്നാഥ ക്ഷേത്രത്തിന് സമീപം പത്മാമാലയത്തിൽ ഹരിഹരസുതൻ (34) ആണ് മരണപ്പെട്ടത് .ഇന്നലെ ഉച്ചയോടെ ഹരിഹരൻ ഓടിച്ചിരുന്ന ഓട്ടോറിക്ഷ മുഴപ്പിലങ്ങാട് ടോൾ ബൂത്തിനു സമീപം നിയന്ത്രണം വിട്ടു മറിയുകയായിരുന്നു. യാത്രക്കാർക്ക് നിസ്സാര പരിക്കേൽക്കുകയും ചെയ്തു .
സംഭവസ്ഥലത്ത് വച്ച് തന്നെ മരണപ്പെട്ട ഹരിഹരസുതന്റെ ഭൗതീകദേഹം കോവിഡ് ടെസ്റ്റ് , പോസ്റ്റുമോർട്ടം നടപടികൾക്കായി തലശ്ശേരി ഗവ.ജനറൽ ഹോസ്പിറ്റലിലെ മോർച്ചറിയിലേക്ക് മാറ്റി.രാമകൃഷ്ണൻ – സുലോചന ദമ്പതികളുടെ മകനാണ് ഹരിഹരൻ. സഹോദരി മിനി.
Comments are closed.