അഴിമതിയ്ക്കുവേണ്ടി അതിജീവനത്തിന്റെ പോരാട്ടം; യുവമോർച്ച

ചാലക്കുടി: ആതിരപ്പിള്ളി പദ്ധതി അഴിമതിയ്ക്കുവേണ്ടി അതിജീവനത്തിന്റെ പോരാട്ടം യുവമോർച്ച ചാലക്കുടി നിയോജക മണ്ഡലം കമ്മിറ്റി
ചാലക്കുടി : ആതിരപ്പിള്ളി പദ്ധതി നടപ്പിലാക്കുവാൻ ശ്രമിക്കുന്നത് CPIM നും സർക്കാരിനും അഴിമതി നടത്തുവാൻ വേണ്ടിയാണ് എന്ന് യുവമോർച്ച മണ്ഡലം കമ്മറ്റി അരോപിച്ചു
2014 വനവാസി നിയമ പ്രകാരം വാഴച്ചാൽ വനഭൂമി എട്ട് ആദിവാസി ഊരുകൂട്ടത്തിന് അവകാശപ്പെട്ടതാകയാൽ പാവപ്പെട്ട ആദിവാസി വിഭാഗങ്ങൾ അതിരപ്പിള്ളി പദ്ധതിക്കെതിരെ പ്രമേയം പാസ് ആക്കുകയും
കോടതിയിൽ വിശ്വാസമർപ്പിച്ച് ഹർജി കൊടുത്തിട്ടുള്ളതും അന്നുകൂല വിധിയുള്ളതുമായ പ്രശ്നത്തെ വീണ്ടും ഉയർത്തി കൊണ്ട് വരുന്നത് CPlM നും സർക്കാരിനും അഴിമതി നടത്തിനാണെന്നും കൂട്ടി ചേർത്തു
യുവമോർച്ച മണ്ഡലം പ്രസിഡന്റ് കിഷോർ അദ്ധ്യക്ഷത വഹിച്ച ഉപരോധ സമരം BJP മണ്ഡലം പ്രസിഡന്റ് സജീവ് പള്ളത്ത് ഉത്ഘാടനം ചെയ്തു ജില്ല കമ്മിറ്റി അംഗം ടി വി ഷാജി , മണ്ഡലം ജന: സെക്രട്ടറി അഡ്വ: സജി കുറുപ്പ് , ടി എസ് മുകഷ് , യുവമോർച്ച ജില്ല കമ്മിറ്റി അംഗം വിഷ്ണു , കെ വി അശോകൻ , സുനിൽ കാരാപ്പാടം , കെ പി ജോണി തുടങ്ങിയവർ സംസാരിച്ചു ,
ചാലക്കുടി സൗത്ത് ജംഗ്ഷനിൽ നിന്നും ആരംഭിച്ച മാർച്ചിന് യുവമോർച്ച നേതാക്കളായ അമൽ അതിയാരത്ത് , സനൽ സുരേഷ് , വിനോജ് കട്ടപ്പുറം , അരുൺ ചെമ്മിന്നിയാടൻ , തുടങ്ങിയവർ നേതൃത്വം നൽകി
Comments are closed.