1470-490

യൂത്ത് കോൺഗ്രസ്‌ വൈദ്യുതി ബോർഡ് ഓഫീസ്സ് ഉപരോധിച്ചു

വടക്കാഞ്ചേരി: വൈദ്യുതി ചാർജ്ജ് വർദ്ധിപ്പിച്ച് ജനങ്ങളെ കൊള്ളയടിക്കുന്ന എൽഡിഎഫ് സർക്കാരിന്റെ ജനവിരുദ്ധനയങ്ങൾക്ക് എതിരെ യൂത്ത് കോൺഗ്രസ്‌ വടക്കാഞ്ചേരി മണ്ഡലം കമ്മിറ്റി വടക്കാഞ്ചേരി വൈദ്യുതി ബോർഡ് ഓഫീസ്സ് ഉപരോധിച്ചു. യൂത്ത് കോൺഗ്രസ്‌ സംസ്ഥാന ജനറൽ സെക്രട്ടറി P.N. വൈശാഖ് ഉത്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് വടക്കാഞ്ചേരി നിയോജകമണ്ഡലം ജനറൽ സെക്രട്ടറി ജിജോ തലക്കോടൻ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ജിജോ കുര്യൻ മുഖ്യപ്രഭാഷണം നടത്തി. കോൺഗ്രസ് – യൂത്ത് കോൺഗ്രസ് നേതാക്കളായ ശശി മംഗലം, ബാബുരാജ് കണ്ടേരി, ശ്രീനേഷ് ശ്രീനിവാസൻ, റിൻസെൻ. J., സുമേഷ് ആര്യാപറമ്പിൽ, അയ്യപ്പൻ കോർമ്മത് തുടങ്ങിയവർ നേതൃത്വം നൽകി.

Comments are closed.

x

COVID-19

India
Confirmed: 43,125,370Deaths: 524,260