1470-490

തൃശൂരിലെ നാല് കണ്ടയ്ൻമെന്റ് സോണുകളിലെ നിയന്ത്രണങ്ങൾ തുടരും.

കണ്ടയ്ൻമെന്റ് സോണുകളായി പ്രഖ്യാപിച്ച ജില്ലയിലെ നാല് തദ്ദേശസ്ഥാപനങ്ങളിൽ നിരോധനാജ്ഞയും മറ്റു നിയന്ത്രണങ്ങളും നീട്ടി. വാടാനപ്പളളി, ഏങ്ങണ്ടിയൂർ ഗ്രാമപഞ്ചായത്തുകൾ, ചാവക്കാട് നഗരസഭ പ്രദേശങ്ങളും തൃശൂർ നഗരസഭയിലെ 24 മുതൽ 34 വരെയും 41-ാം ഡിവിഷനും കണ്ടയ്ൻമെന്റ് സോണായി തന്നെ തുടരും.

ഈ പ്രദേശങ്ങളെ കണ്ടയ്ൻമെന്റ് സോണായി പ്രഖ്യാപിച്ച ശേഷം 7 ദിവസത്തെ കാലാവധി പൂർത്തിയായതിനെ തുടർന്നാണ് നിയന്ത്രണങ്ങൾ നീട്ടിയത്. ദുരന്തനിവാരണ നിയമം, പകർച്ചവ്യാധി നിയമം എന്നിവയിലെ വകുപ്പുകളും ക്രിമിനൽ നടപടി നിയമത്തിലെ 144-ാം വകുപ്പും അനുസരിച്ച് ഈ പ്രദേശങ്ങളിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ പാലിക്കണം.

ഇവ കൂടാതെ, നേരത്തെ ഉത്തരവിറക്കിയതുപ്രകാരം അവണൂർ, ചേർപ്പ്, ഇരിങ്ങാലക്കുട നഗരസഭ(1 മുതൽ 10 വരെയും 32 മുതൽ 41 വരെയുമുള്ള വാർഡുകൾ), തൃക്കൂർ (1,4,6,11,12,13,14 വാർഡുകൾ ഒഴികെ), അളഗപ്പനഗർ(3,4 വാർഡുകൾ), വെള്ളാങ്കല്ലൂർ(14,15 വാർഡുകൾ), തോളൂർ(12) എന്നിവയും കണ്ടെയ്ൻമെൻ്റ് സോണായി തുടരും.

Comments are closed.

x

COVID-19

India
Confirmed: 43,123,801Deaths: 524,241