1470-490

തൃക്കരിപ്പൂര്‍ ജാമിഅ: സഅദിയ്യ: പ്രശ്‌നം സമസ്ത നേതാക്കളുടെ തീരുമാനം അംഗീകരിക്കും

വേലായുധൻ പി മൂന്നിിയൂ ർ

തേഞ്ഞിപ്പലം: : കാസര്‍ഗോഡ് ജില്ലയിലെ തൃക്കരിപ്പൂര്‍ ജാമിഅ: സഅദിയ്യയുമായി ബന്ധപ്പെട്ട പ്രശ്‌നത്തില്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ നേതാക്കള്‍ എടുക്കുന്ന തീരുമാനം അംഗീകരിക്കുമെന്ന് ഇത് സംബന്ധമായി വിളിച്ചു ചേര്‍ത്ത ബന്ധപ്പെട്ടവരുടെ യോഗം പ്രഖ്യാപിച്ചു. സമസ്തയുടെ തീരുമാനമുണ്ടാവുന്നത് വരെ ഇതുമായി ബന്ധപ്പെട്ട പ്രസ്താവനകളോ പ്രതികരണങ്ങളോ ആരില്‍ നിന്നും ഉണ്ടാവരുതെന്നും യോഗം നിര്‍ദ്ദേശിച്ചു.
സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡണ്ട് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍ അദ്ധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍, യു.എം അബ്ദുറഹിമാന്‍ മുസ്‌ലിയാര്‍, മാണിയൂര്‍ അഹ്മദ് മുസ്‌ലിയാര്‍, കെ.ഉമര്‍ ഫൈസി മുക്കം, ഇ.കെ മഹമൂദ് മുസ്‌ലിയാര്‍, എം.സി മായിന്‍ ഹാജി, എം.സി ഖമറുദ്ദീന്‍ എം.എല്‍.എ, എ.എം അബ്ദുല്ല ഫൈസി, സിദ്ധീഖ് നദ്‌വി ചേരൂര്‍, സയ്യിദ് ടി.കെ പൂക്കോയ തങ്ങള്‍, എ.ജി.സി ബഷീര്‍, സി.ടി അബ്ദുല്‍ഖാദിര്‍, പി.കെ താജുദ്ധീന്‍ ദാരിമി, ഒ.ടി അഹ്മദ് ഹാജി, എ.സി ഹാരിസ് ഹസനി, ടി. മുഹമ്മദലി, ഹാഫിസ് മുഹമ്മദ് ആരിഫ് വി.പി.പി, എല്‍.കെ സുബൈര്‍ ദാരിമി, എം.ടി.പി ഇബ്രാഹീം അസ്അദി, യു.കെ ഹാശിം ചര്‍ച്ചയില്‍ പങ്കെടുത്തു. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ സെക്രട്ടറി പി.പി ഉമ്മര്‍ മുസ്‌ലിയാര്‍ കൊയ്യോട് സ്വാഗതവും മാനേജര്‍ കെ.മോയിന്‍കുട്ടി മാസ്റ്റര്‍ നന്ദിയു പറഞ്ഞു

Comments are closed.

x

COVID-19

India
Confirmed: 43,125,370Deaths: 524,260