1470-490

പ്രവാസികളുടെ കൈതാങ്ങിൽ വിദ്യാർത്ഥികൾക്ക് സ്മാർട്ട് ടിവി

കേച്ചേരി: പൂർവ്വ വിദ്യാർത്ഥികളായ പ്രവാസികളുടെ കൈതാങ്ങിൽ വിദ്യാർത്ഥികൾക്ക് സ്മാർട്ട് ടിവി നൽകി.കേച്ചേരി അൽ – അമീൻ ഹയർ സെക്കണ്ടറി സ്കൂളിലെ വിദ്യാർത്ഥികൾക്കാണ് പറപ്പൂർ പ്രവാസി കൂട്ടായ്മയുടെ കൈതാങ്ങിസ്മാർട്ട് ടി.വി നൽകി ഓൺലൈൻ പഠനത്തിനുള്ള സൗകര്യമൊരുക്കിയത്. വിദ്യാലയത്തിൽ നടന്ന ചടങ്ങിൽ പ്രവാസി കൂട്ടായ്മ പ്രതിനിധി റഷീദിൽ നിന്നും പ്രധാനാദ്ധ്യാപകൻ കെ.ലത്തീഫ് മാസ്റ്റർ ടെലിവിഷനുകൾ ഏറ്റുവാങ്ങി. ഏഴ് വിദ്യാർത്ഥികൾക്കുള്ള ടെലിവിഷനുകളാണ് പ്രവാസി കൂട്ടായ്മ ടെലിവിഷനുകൾ നൽകിയത്. പ്രിൻസിപ്പൽ സുജ ഫ്രാൻസിസ്,  മാനേജ്‍മെന്റ് പ്രതിനിധി കെ എം ഷറഫുദ്ധീൻ, പി.ടി.എ പ്രസിഡണ്ട് പി.എ. സാദിഖ്,  അദ്ധ്യാപക പ്രതിനിധി എ എ സിറാജുദ്ധീൻ മാസ്റ്റർ, സ്റ്റാഫ്‌ പ്രധിനിധി വി ഐ ഷംസുദ്ധീൻ, പ്രവാസി കൂട്ടായ്മ അംഗങ്ങളായ ജംഷാദ്, റോയ് എന്നിവർ ചടങ്ങിൽ പങ്കടുത്തു. തങ്ങൾ പഠനം നടത്തിയ അൽ അമീൻ സ്കൂളിന്റെ ഏതൊരു ആവശ്യത്തിനും പൂർവ്വ വിദ്യാർത്ഥികളായ തങ്ങൾ ഒപ്പമുണ്ടാകുമെന്ന് പ്രവാസികളുടെ പ്രതിനിധി റഷീദ് വ്യക്തമാക്കി.ഹയർ സെക്കൻഡറി വിഭാഗത്തിലെ രണ്ട് വിദ്യാർത്ഥികൾക്കുള്ള ടെലിവിഷനുകളും നൽകാൻ പ്രവാസി കൂട്ടായ്മ സന്നദ്ധത അറിയിച്ചു.

Comments are closed.

x

COVID-19

India
Confirmed: 43,134,145Deaths: 524,348