1470-490

സിസ്റ്റർ അൽഫോൻസ് മരിയക്ക് യാത്രയയുമായി ചൂണ്ടൽ പൗരാവലി

സിസ്റ്റർ അൽഫോൻസ് മരിയക്ക് യാത്രയയുമായി ചൂണ്ടൽ പൗരാവലി.ചൂണ്ടല്‍ സെന്റ് ജോസഫ് ആശുപത്രിയില്‍ നിന്നും പതിറ്റാണ്ട് നീണ്ട സേവനത്തിന് ശേഷം സ്ഥലം മാറി പോകുന്ന അഡ്മിനിസ്ട്രറ്റര്‍ സിസ്റ്റര്‍ അല്‍ഫോണ്‍സ് മരിയക്ക് ചൂണ്ടല്‍ പൗരാവലി യാത്രയയപ്പ് നല്‍കി. ചൂണ്ടൽ ആശുപത്രിയുടെ പ്രവർത്തിനൊപ്പം നാടിന്റെ പൊതുവായ പ്രവർത്തനങ്ങളിലെല്ലാം ഭാഗമായിരുന്ന സിസ്റ്റർക്ക് സേവനത്തിന്റെ പുതിയ മേഖലയിലേക്ക് മാറുന്നതിന്റെ ഭാഗമായാണ് സ്ഥലമാറ്റമുണ്ടായിട്ടുള്ളത്. ആശുപത്രി ഓഫീസിൽ നടന്ന യാത്രയയപ്പിൽ കേരള പബ്ലിക്ക് സർവ്വീസ് കമ്മീഷൻ മുൻ അംഗം എ.വി. വല്ലഭൻ, സി.പി.ഐ. മണലൂർ മണ്ഡലം എക്സിക്യൂട്ടീവ് അംഗംസി.ജെ. ജിജുമാസ്റ്റര്‍, കോൺഗ്രസ് പാവറട്ടി ബ്ലോക്ക് സെക്രട്ടറി ബാലചന്ദ്രന്‍ പൂലോത്ത്, ആക്ട്‌സ് ജില്ല പ്രതിനിധി വി.എ.ജന്നിഫര്‍, സ്നേഹഭവൻ ചാരിറ്റബിൾ ട്രസ്റ്റ് സെക്രട്ടറി ജിസന്‍ ചൂണ്ടല്‍, മാധ്യമ പ്രവർത്തകൻ സുധീഷ് മേക്കാട്ടില്‍ തുടങ്ങിയവര്‍ സംസാരിച്ചു. എ.വി. വല്ലഭൻ പൗരാവലിയുടെ ഉപഹാരം, സിസ്റ്റർക്ക് കൈമാറി. സിസ്റ്റർ അൽഫോൻസ് മരിയ മറുപടി പ്രസംഗം നടത്തി.

Comments are closed.

x

COVID-19

India
Confirmed: 43,123,801Deaths: 524,241